Home Newspool ‘സ്ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്’; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ച് ആർഎസ്എസ് നേതാവിന്റെ പുസ്തകം ചർച്ചയാവുന്നു

‘സ്ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്’; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ച് ആർഎസ്എസ് നേതാവിന്റെ പുസ്തകം ചർച്ചയാവുന്നു

SHARE

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ പിന്തുണച്ച‌് ആർഎസ്എസ് നേതാവ് എഴുതിയ പുതിയ പുസ്തകം വീണ്ടും ചർച്ചയാവുന്നു. ആർഎസ്എസ് നേതാവായ ആർ ഹരിയുടെ പുസ‌്തകം ‘മാറ്റുവിൻ ചട്ടങ്ങളെ’യാണ് സംഘപരിവാറിന്റെ അജണ്ടകളെ തിരിഞ്ഞ് കൊത്തുന്നത്. ശബരിമലയിൽ വർഷത്തിൽ 365 ദിവസവും ദർശനസൗകര്യമേർപ്പെടുത്തണമെന്നും തിരക്ക് കുറയ‌്ക്കാൻ പതിനെട്ടാംപടിയുടെ നീളംകൂട്ടണമെന്നും ഹരി എഴുതിയ പുസ‌്തകത്തിൽ പറയുന്നു.

‘ദിവ്യാത്മാക്കളുടെ നൈഷ്ഠികബ്രാഹ്മചര്യം’ എന്ന പന്ത്രണ്ടാം അധ്യായത്തിൽ (പേജ് 90) അമൃതാനന്ദമയീമഠത്തിൽ പുരുഷന്മാരെ വിലക്കാൻ തീരുമാനിച്ചാൽ എന്താകുമെന്നും ചോദിക്കുന്നുണ്ട‌്. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കില്ലെന്ന് ശഠിക്കുന്നവർ ക്ഷേത്രപ്രവേശന വിളംബരത്തെ എതിർത്തവരുടെ പിന്മുറക്കാരാണ‌്. സ്ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്. ദർശനവിലക്ക് നീക്കുന്നതോടൊപ്പം സ്ത്രീകളെ ബോധവൽക്കരിച്ച് പ്രബുദ്ധകളാക്കണം. പ്രവേശനകാര്യത്തിൽ തുടക്കത്തിൽ പരിഷ്കരണക്കാർ പരാജയപ്പെട്ടാലും ഒടുക്കം വിജയമുണ്ടാകുമെന്നും പുസ‌്തകത്തിൽ എടുത്ത് പറയുന്നു.

സ്ത്രീകളെ വിലക്കി സമരം നടത്തുന്നതിനെയും അദ്ദേഹം എതിർക്കുന്നുണ്ട്. ആർഎസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായ ആർ ഹരി ദീർഘകാലം കേരള പ്രാന്ത പ്രചാരകുമായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ച ഹരിയുടെ പുതിയ ഗ്രന്ഥമാണ് ‘മാറ്റുവിൻ ചട്ടങ്ങളെ’. ശബരിമല പ്രശ്നത്തിൽ സംഘർഷവും സമരവും സൃഷ്ടിക്കുന്നതിനെ നിശിതമായി വിമർശിക്കുന്നുണ്ട‌് പുസ്തകത്തിൽ. ഹരിയുടെ പുസ്തകം ഇപ്പോൾ ആർഎസ്എസിനും ബിജെപിയ്ക്കുമെതിരെയുള്ള വിമർശനമായി തന്നെ മാറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.