തൃപ്തിയുടെ സന്ദർശനം കേന്ദ്രത്തിന്റെ അറിവോടെ, പിന്നിൽ സംഘ പരിവാർ.

  SHARE

  തൃപ്തി ദേശായിയുടെ ശബരിമല സന്ദർശനം കേന്ദ്ര സർക്കാരിന്റെ അറിവോടെ. കഴിഞ്ഞ ദിവസം തൃപ്തി ദേശായി ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സിറ്റി പോലീസ് കമ്മീഷണർ മഹാരാഷ്ട്ര എന്നിവർക്ക് കത്തയച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പോലീസ് കമ്മീഷണർക്കും കത്തയച്ച ത്രിപ്ത്തി ദേശായിയെ മഹാരാഷ്ട്രയിൽ താനാണ് തടയാനും, വിമാന യാത്ര ആസാധ്യമാക്കാനും കഴിയുമായിരുന്ന ബി.ജെ.പി അത്തരത്തിൽ പ്രവർത്തിച്ചില്ല എന്നതാണ് വസ്തുത. പ്രധാന മന്ത്രിക്ക് നൽകിയ കത്തിൽ കേന്ദ്രം ഒരിടപെടലും നടത്താതിരുന്നതും, മറുപടി നല്കാതിരുന്നതും ഇത്തരത്തിൽ ബി.ജെ.പി ലക്ഷയം വെക്കുന്ന രാഷ്ട്രീയ ഇടപെടലിന്റെ അഡോണിസ്ഥാനത്തിലാണ്. തൃപ്തി ദേശായിയെ കേരളത്തിലെത്തിച്ച് ഇവിടെ പ്രതിഷേധം ഉണ്ടാക്കി സർക്കാരിനെ വെട്ടിലാക്കാനുള്ള ബി.ജെ. പി രാഷ്ട്രീയമാണ് തൃപ്തിയുടെ ഈ വരവിന് പിന്നിൽ. തൃപ്തി ദേശായിയും സംഘപരിവാർ സംഘടനകളുമായി ഉള്ള ബന്ധം ഇതിനു മുൻപ് തന്നെ പുറത്ത് വന്നിരുന്നു. സംഘ പരിവാർ പ്രവർത്തകയാണ് തൃപ്തി ദേശായ് എന്നും വ്യക്തമായിരുന്നു. സർക്കാർ പ്രത്യേക സുരക്ഷാ നൽകില്ല എന്ന് വ്യക്തമാക്കിയട്ഉം ബി. ജെ.പി സംഘപരിവാർ നേതാക്കൾ തൃപ്തി ദേശായിയെ സർക്കാർ അഥിതിയാക്കാനുള്ള കുല്സിത നീക്കമാണ് നടത്തുന്നത്. എന്നാൽ തൃപ്തിയുടെ ഈ വരവ് ബി. ജെ. പി യുടെയും പ്രധാനമന്ത്രിയുടെയും ഉൾപ്പടെ അറിവോടെയാണ് എന്നത് വസ്തുതയാണ്. കേരളം മുഖ്യമന്റ്തരിക്ക് നൽകിയ അതെ കത്ത് തന്നെയാണ് പ്രധാനമന്ത്രിക്കും മഹാരഷ്ട്ര മുഖ്യമന്ത്രിക്കും തൃപ്തി നൽകിയത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.