സി.പി.എമ്മിലെ വിശ്വാസികളെ ഘർ വാപസി നടത്തി ബി.ജെ.പി യിലെത്തിക്കുമെന്ന് ശോഭ സുരേന്ദ്രൻ

  SHARE

  ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പി അയ്യപ്പഭക്തികൊണ്ട് പാർട്ടിയിൽ ആളെക്കൂട്ടാനുള്ള പരിപാടികളിലാണ്. കോൺഗ്രസ്സിലെയും മാറ്റ് പല പാർട്ടികളുടെയും സമുന്നത നേതാക്കൾ ഇതിനോടകം തന്നെ ബി.ജെ.പി ക്യാമ്പിൽ എത്തിക്കഴിഞ്ഞു. സി.പി.എമ്മും അതിന്റെ പ്രവർത്തകരുമാണ് കേരളത്തിലെ ബി.ജെ.പി വളർച്ചയെ പിന്നോട്ടടിപ്പിക്കുന്നത് എന്ന് നേരത്തെ നേതാക്കൾ പറഞ്ഞിട്ടുമുണ്ട്. അയ്യപ്പ വിശ്വാസത്തിന്റെ പേരിൽ നിലവിൽ സി.പി.എമ്മിൽ നിന്നും പ്രവർത്തകരെ ചോർത്താനുള്ള പദ്ധതികളാണ് ബി.ജെ.പി ആലോചിക്കുന്നത്. വിശ്വാസികളായ സി.പി.എം പ്രവർത്തകരെ ഘർ വാപസി നടത്തി ബി.ജെ.പി യാക്കുമെന്നാണ് ശോഭ സുരേന്ദ്രൻ ഒരു വാർത്ത മാധ്യമത്തിന്റെ ചർച്ചയിൽ വ്യക്തമാക്കിയത്. വിശ്വാസികളായ സഖാക്കൾ വളരെ ദുഖത്തിലാണെന്നാണ് ശോഭ സുരേന്ദ്രന്റെ വാദം. ശബരിമല വിഷയത്തിൽ വിവരമുള്ളവർ ഇതുവരെ ബി.ജെ.പിയോ സംഘ പരിവാർ സംഘടനകളോ നടത്തുന്ന സമരാഭാസങ്ങൾക്കോ പോയിട്ടില്ല. അയ്യപ്പ രക്ഷയുടെ പേരിൽ നടക്കുന്ന രഥയാത്രയും വേണ്ടത്ര മാധ്യമ ശ്രദ്ധയോ ജനപിന്തുണയോ ഉണ്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിൽ വിശ്വാസികളായ പ്രവർത്തകരെ നോട്ടമിട്ട് ബി.ജെ.പി രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വീടുകളിൽ ബി.ജെ.പി ക്യാമ്പയിനുമായി എത്തുമെന്ന് ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.