ശബരിമല ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു.

    SHARE

    ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡ‍േയ കട്ജു.ചേംബറില്‍ നടക്കുന്നത് ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് അല്ലാതെ വേറെയൊരാള്‍ക്കും അറിയാന്‍ സാധിക്കില്ല. എന്നാല്‍, തുറന്ന കോടതി അങ്ങനെയല്ല. പ്രാധാന്യമില്ലാത്ത ഹര്‍ജികള്‍ പോലും തുറന്ന കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഏറെ വിവാദമായ ശബരിമല കേസ് ചേംബറില്‍ പരിഗണിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന്” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഇന്ന് പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നത്. പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻഎസ്എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 48 പുനഃപരിശോധന ഹര്‍ജികളാണ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പരിഗണിക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.