അയോധ്യയിലെ രാമക്ഷേത്ര നിർമാണം അടിയന്തിരമായി ഓർഡിനൻസ് കൊണ്ടു വരണമെന്ന് ആർ.എസ്.എസ് ; വൻ പ്രഷോഭത്തിനെന്ന് സൂചന

    SHARE

    അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച്‌ ആര്‍എസ്‌എസ്. ക്ഷേത്ര നിര്‍മാണത്തിന് അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് ആര്‍എസ്‌എസ് ആവശ്യപ്പെട്ടു. സര്‍കാര്യവാഹ് ഭയ്യാജി ജോഷിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

    ഇനി ഇതിനായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 92 ലേതിനു സമാനമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനേക്കുറിച്ച്‌ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപാവലിക്ക് ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.

    താനെയില്‍ ആര്‍എസ്‌എസ് സമ്മേളനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംഘടന സര്‍സംഘ് ചാലക് മോഹന്‍ ഭഗവതും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ആര്‍എസ്‌എസ് നിലപാട് പരസ്യമാക്കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.