സച്ചിന്റെ റെക്കോർഡ് തകർക്കാൻ കോഹ്ലി;ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

  SHARE

  ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ജയത്തോടെ പരമ്പരയിൽ ആധിപത്യം നേടാനൊരുങ്ങിയാണ് ഇന്ത്യ ഇറങ്ങുന്നത്. നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലാണെന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്.

  ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ കോഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്. കുറഞ്ഞ കളികളില്‍ നിന്നും 10000 റണ്‍ഡ് എന്ന സച്ചിന്‍റെ റെക്കോർഡാണ് കോഹ്ലിലെ കാത്തിരിക്കുന്നത്. അതേ സമയം വിന്‍ർഡീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് ഇന്നത്തേത്.

  ടെസ്റ്റിലും, ആദ്യ ഏക ദിനത്തിലും തോല്‍വിയേറ്റുവാങ്ങിയ വിന്‍ഡീസിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.