Home English ഒരു കാരണവശാലും സർക്കാർ പുനഃപരിശോധനാ ഹർജിക്ക് പോവില്ല ശബരിമല വിഷയത്തിൽ എണ്ണി എണ്ണി മറുപടി പറഞ്ഞ്...

ഒരു കാരണവശാലും സർക്കാർ പുനഃപരിശോധനാ ഹർജിക്ക് പോവില്ല ശബരിമല വിഷയത്തിൽ എണ്ണി എണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

1253
0
SHARE

ശബരിമല വിഷയത്തിൽ എണ്ണി എണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി. പത്തനംതിട്ടയിൽ എൽ.ഡി.എഫ് വിശദ്ധീകരണയോഗത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്ത്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ശബരിമലയെ തകർക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഏതാനും കൂട്ടർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്‌ഥർ ശ്രമിച്ചാൽ കർക്കശമായ നടപടി ഉണ്ടാവും. ഒരു കാരണവശാലും സർക്കാർ പുനഃപരിശോധനാ ഹർജിക്ക് പോവില്ല എന്നും നമ്മുടെ നാടിൻറെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ഒരു ശക്തികൾക്ക് മുന്നിലും നമ്മൾ വിട്ട് വീഴ്ച ചെയ്യില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല, നൈഷ്ഠിക ബ്രഹ്മചാരിയെ പൂജിക്കുന്ന തന്ത്രിയും ബ്രഹ്മചാരിയാകണം എന്നാൽ ഇവിടത്തെ തന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയാം. തന്ത്രിയുടെ ചരിത്രം പറയിപ്പിക്കാൻ ആരും നിക്കരുത് ഞങ്ങൾക്കതിന് താല്പര്യമില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.