പട്ടിമാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി. ഗോപാലകൃഷ്ണന്‍ തന്നെയാണെന്ന് സോഷ്യൽ മീഡിയ

    SHARE

    ശബരിമല പ്രക്ഷോഭത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ജി. സുധാകരന്റെ ഓഫീസിലേക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘പട്ടി’ മാര്‍ച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ.

    പട്ടിമാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി. ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് ചിലരുടെ പരിഹാസം.
    ജില്ലാ പ്രസിഡന്റ് കെ. സോമന്റെ നേതൃത്വത്തില്‍ പറവൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.

    മന്ത്രി ജി സുധാകരന്‍ ശബരിമല വിശ്വാസികളെ അപമാനിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്ന് പറഞ്ഞാണ് ബി.ജെ.പിയുടെ മാര്‍ച്ച്. ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് അയ്യപ്പനെ വിവാഹം കഴിക്കാനല്ലെന്നും ശബരിമല പ്രക്ഷോഭരംഗത്തുള്ളവര്‍ക്ക് പട്ടിയുടെ പിന്തുണ പോലുമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പട്ടികളെ വെച്ച് മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.