വി എന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എം എന്‍ നാരായണന്‍ നമ്പൂതിരിമാളികപ്പുറം മേല്‍ശാന്തി

    SHARE

    വി എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും എം എന്‍ നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. ദേവസ്വം കമ്മീഷണര്‍ വാസു നറുക്കെടുപ്പ് നടപടികള്‍ക്ക് നേത്യത്വം നല്‍കി.

    ബാംഗ്ലൂര്‍ ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായ വി എന്‍ വാസുദേവന്‍ നമ്പൂതിരി പാലക്കാട് സ്വദേശിയാണ്. ചെങ്ങന്നുര്‍ ഇരമല്ലികര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം എന്‍ നാരയണന്‍ നമ്പൂതിരി. തെരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്.അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. വൃശ്ചികം ഒന്നിന് (നവംബര്‍ 17 ന്)ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയായിരിക്കും.

    ഹൈക്കോടതി നിയോഗിച്ച ഒാം​ഗുഡ്സ്മാന്‍ ഭാസ്‌ക്കരന്റെ നിരീക്ഷത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് തുടങ്ങിയവരും നറുക്കെടുപ്പുകളില്‍ സന്നിഹിതരായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.