മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്. കൂട്ടായ്മ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടിക്ക് എഎംഎംഎ സംഘടനയിൽ നിന്ന് നീതി ലഭിച്ചില്ലെന്നായിരിന്നു ഡബ്യൂസിസി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എഎംഎംഎ സംഘടനാ പ്രസിഡന്റ് മോഹൻലാലിനും ഭാരവാഹികൾക്കും എതിരെ ആഞ്ഞടിച്ചാണ് വിമൻ ഇൻ സിനിമാ കളക്ടീവ് പത്രസമ്മേളനം ആരംഭിച്ചത്.
മോഹൻലാൽ നടത്തിയ വാർത്താസമ്മേളനത്തിൽ തങ്ങളെ അപമാനിച്ചെന്ന് നടിമാർ ആരോപിച്ചു. തങ്ങളെ ‘നടിമാർ’ എന്ന് മാത്രമാണ് അഭിസംബോധന ചെയ്തത്. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തോ എന്നുള്ള തങ്ങളുടെ ചോദ്യത്തിന് ഇത് വരെ വ്യക്തമായ മറുപടിയില്ലെന്ന് പത്മപ്രിയ ആരോപിച്ചു.