മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിനെതിരെ എംടി വാസുദേവൻ നായർ കോടതിയെ സമീപിച്ചു. ചിത്രത്തിനെതിരെ എംടി തടസ്സ ഹര്‍ജി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാമൂഴത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് എംടി.
സമയബന്ധിതമായി സിനിമയുടെ പ്രവർത്തനങ്ങൾ നടക്കാതെയിരുന്നതിനെ തുടർന്നാണ് എംടി തടസ്സ ഹർജിയുമായി രംഗത്ത് വന്നതെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എംടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. സംവിധായകന്റെ പ്രതികരണം ലഭ്യമായിട്ടില്ല