Home English റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് വൻ തിരിച്ചടി; ഇടപാടിലെ മുഴുവൻ വിവരങ്ങളും പുറത്ത് വിടണം നിര്‍ണായക ഇടപെടലുമായി...

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് വൻ തിരിച്ചടി; ഇടപാടിലെ മുഴുവൻ വിവരങ്ങളും പുറത്ത് വിടണം നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി

162
0
SHARE

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രഫാല്‍ ഇടപാടില്‍ അന്വേഷണം വേമമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

ബി.ജെ.പിയേയും മോദി സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയ റാഫേല്‍ കരാര്‍ സംബന്ധിച്ച ഹര്‍ജി അല്പം മുന്‍പാണ് സുപ്രീംകോടതി പരിഗണിച്ചത്.

ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കാമെന്നും പക്ഷേ വിവരങ്ങള്‍ കോടതിക്ക് കൈമാറാമല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം ജോസഫ്, എസ്.കെ കൗള്‍ എന്നിരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.