സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി നാളെ കൈമാറും. നാളെ മൂന്ന് മണിക്ക് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. നമ്ബി നാരായണന്റെ 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമാണ് സുപ്രീംകോടതിയുടെ വിധി. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്കാന് കഴിഞ്ഞ 14ന് ആണ് സുപ്രീംകോടതി ഉത്തരവിട്ടത്.