വിശ്വാസത്തിന്റെ പേരിൽ നടന്ന ചൂഷണങ്ങളെ അതിജീവിച്ച നാടാണിത്;ചൂഷണങ്ങളെ സർക്കാർ അനുഭവിക്കില്ല- മേഴ്സിക്കുട്ടിയമ്മ

    SHARE

    സര്‍ക്കാര്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ അതിന്റെ പേരിലുള്ള ചൂഷണം അനുവദിക്കില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വിശ്വാസമുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും വിശ്വാസമില്ലാത്തവര്‍ക്ക് അവിടേക്ക് പോകാതിരിക്കാനും അവകാശമുണ്ട്. കേരളം നവോത്ഥാന മൂല്യങ്ങളാല്‍ കെട്ടിപ്പടുത്ത നാടാണ്.

    മുന്‍കാലങ്ങളില്‍ ഇവിടെ വിവിധ അനാചാരങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നടന്നിരുന്നു. ദലിതരെ വഴിനടത്താന്‍പോലും ചിലര്‍ അനുവദിച്ചിരുന്നില്ല. ഇതെല്ലാം വിശ്വാസത്തിന്റെ പേരില്‍ നടന്നിരുന്ന ചൂഷണങ്ങളാണ്. ഇത്തരം ചൂഷണങ്ങള്‍ അതിജീവിച്ചാണ് കേരളം ഇന്ന് ഈ പുരോഗതി കൈവരിച്ചത്.

    അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെ ഒരുതരത്തിലും അനുവദിക്കാനാവില്ല. ബലപ്രയോഗത്തിലൂടെ വിശ്വാസികളെ തടയും എന്നു പറയുന്നത് ജനാധിപത്യ രാജ്യത്തിന്റെ അന്തസിന് ചേരുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

     

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.