ആരാധനാലയങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കണം; സിപിഐഎം കേന്ദ്ര കമ്മിറ്റി

    SHARE

    ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പൂര്‍ണ പിന്തുണയുമായി സിപിഐഎം കേന്ദ്ര കമ്മറ്റി. സ്ത്രീകളോട് വിവേചനം പാടില്ലെന്നും ആരാധനാലയങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കണമെന്നുമാണ് സിപിഐഎം കേന്ദ്ര കമ്മറ്റിയുടെ നിലപാട്.

    മൂന്ന് ദിവസം ദില്ലിയില്‍ നീണ്ടു നില്‍ക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗമാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പിന്തുണയറിയിച്ചത്. സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറ‍ഞ്ഞു.

    ആരാധനാലയങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം ലഭിക്കണം എന്നതാണ് പാര്‍ട്ടി നിലപാടെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.