Home MoneyMint ഫോർബ്സ് പട്ടികയിൽ ഒന്നാമൻ ആമസോൺ മേധാവി

ഫോർബ്സ് പട്ടികയിൽ ഒന്നാമൻ ആമസോൺ മേധാവി

1150
0
SHARE

തുടർച്ചയായി 24 വർഷം ഫോർബ്സ് ധനികരുടെ പട്ടികയിൽ വാണ ബിൽ ഗെയ്റ്റിസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ആമസോൺ സിഇഒ ജെഫ് ബെസോസ് ഈ വർഷം ഒന്നാമനായി. നൂറുബില്യൺ ഡോളറിലധികം ധനം എന്ന നേട്ടം കൈവരിക്കുന്ന ആദ്യ അമേരിക്കക്കാരൻ കൂടിയാണ് ബെസോസ്.
ഇന്ത്യയിൽ ഏറ്റവും വലിയ ധനികൻ എന്ന പദവി തുടർച്ചയായി പതിനൊന്നാം തവണയും മുകേഷ് അംബാനിക്ക്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ അംബാനി ഈ വർഷം റിലയൻസ് ജിയോയുടെ മുന്നേറ്റമാണ് വിജയപദവിയി നിലനിർത്താൻ സഹായിച്ചത്. വിപ്രോ ചെയർമാൻ അസിം പ്രേംജി, ആർസലർ മിത്തൽ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
പട്ടികയിൽ 26 -റാം സ്ഥാനത്തുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയാണ് ഏറ്റവും ധനികനായ മലയാളി. 4.75 ഡോളറാണ് യൂസഫലിയുടെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.