Home Newspool ശബരിയിൽ സ്ത്രീ പ്രവേശനം; കോടതി വിധി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ; എതിർപ്പുള്ളവർ കോടതിയിൽ പോയാലും സർക്കാർ...

ശബരിയിൽ സ്ത്രീ പ്രവേശനം; കോടതി വിധി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ; എതിർപ്പുള്ളവർ കോടതിയിൽ പോയാലും സർക്കാർ നിലപാടിൽ മാറ്റമില്ല

SHARE

ശബരിമല വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. എതിര്‍പ്പുകാര്‍ സാമൂഹ്യപിന്തുണ ഇല്ലെന്ന് കാണുമ്പോള്‍ പിന്മാറും. വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോർഡാണ്. സർക്കാരിന്റെ മുൻകെെയിലാണ് ശബരിമലയിൽ ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. ശബരി വിധി നടപ്പാക്കുന്നതും ഇൗ രീതിയില് തന്നെയാണെന്നും കടകംപള്ളി പറഞ്ഞു.

നിയമ വാഴ്ച നിലനിൽക്കുന്ന രാജ്യത്തിന്റെ നിയമ വാഴ്ച സംരക്ഷിക്കണപ്പെടുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ വരുന്ന സ്ത്രീകൾക്ക് സംരക്ഷണമൊരുക്കുമെന്ന സർക്കാർ നിലപാടിനെതിരെ ക്ഷേത്രത്തില്‍ രക്തമൊ‍ഴുക്കാന്‍ അനുവദിക്കില്ലെന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം കാര്യങ്ങള്‍ മനസ്സിലാക്കാതെയെന്നും കടകംപള്ളി പറഞ്ഞു.

വിധി സമാധനത്തോടെ നടപ്പാക്കാനാണ് ആ​ഗ്രഹം. കോടതി വിധിയെ നിയമപരമായി എതിർക്കുന്നവർക്ക് അതിനു സ്വാതന്ത്ര്യമുണ്ട്. അവർ കോടതിയിൽ പോയാലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന മുൻ നിലപാട് തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കെെരളി ടിവിയുടെ അനോന്യം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.