അയോധ്യയിൽ ക്ഷേത്രം നിർമിക്കപ്പെടുമോ ഇല്ലയോ എന്ന നിർണായക വിധി ഇന്ന് ഉച്ചക്ക് ശേഷം സുപ്രീംകോടതി പ്രഖ്യാപിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിരമിക്കുന്നതിനു മുൻപുള്ള അവസാന വിധിപ്രസ്താനയാവും ഇത്.
നമസ്ക്കാരം അല്ലെങ്കിൽ പ്രാർഥനകൾ എവിടെയെങ്കിലും നൽകാമോ എന്ന് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിക്കും അല്ലെങ്കിൽ ഒരു പള്ളി ഇസ്ലാം മതത്തിന്റെ പ്രാധാന്യമുള്ള ഭാഗമാണോ പ്രാർഥിക്കാൻ പള്ളിയുടെ ആവശ്യമുണ്ടോ എന്നും സുപ്രീംകോടതി പരിശോധിക്കും.
1994-ൽ സുപ്രീംകോടതി നിസ്കാരം എവിടെയും ചെയ്യാൻ സാധിക്കുമെന്നും ഒരു മസ്ജിദിന്റെ ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. സർക്കാർ വേണ്ടിവന്നാൽ ഭൂമി ഏറ്റെടുക്കണം എന്നും സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.
ഈ വിധി അന്യായമാണെന്നാണ് മുസ്ലിം പാർട്ടികൾ പറയുന്നത്. അലഹാബാദ് ഹൈക്കോടതിയിൽ 2010 ൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ട വിവാദമായ അയോദ്ധ്യ ഭൂമി ഹിന്ദു – മുസ്ലിം തരത്തിൽ ആണ് വിഭജിച്ചത്.