മധ്യനിര താരം പോള്‍ പോഗ്ബയുമായി പ്രചരിക്കുന്നത് പോലെ ഒരു പ്രശ്നവുമില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ഹോസെ മൗറീഞ്ഞോ. പോഗ്ബയെ നായക ചുമതലകളില്‍ നിന്ന് മാറ്റിയതിന് പിന്നാലെ മൗറീഞ്ഞോയും പോഗ്ബയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് മാനേജരുടെ പ്രതികരണം.പോഗ്ബയെ നായകചുമതലകളില് നിന്ന് മാറ്റി എന്നത് സത്യമാണ്, പക്ഷേ അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല, പോഗ്ബയെ ചുമതലയേല്‍പ്പിച്ച അതെ വ്യക്തി തന്നെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നു അത്ര തന്നെ ഇതായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം. ഞാനാണ് മാനേജര്‍, തീരുമാനങ്ങളെടുക്കാന്‍ എനിക്ക് കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.