നവോദയ ജിദ്ദ ഷറഫിയ ഈസ്റ്റ്‌ യൂണിറ്റ്‌ സമ്മേളനം പുതിയ ഭാരവാ​ഹികളെ തെരഞ്ഞെടുത്തു

  SHARE

   

  നവോദയ ജിദ്ദ ഫറഫിയ ഇൗസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനം പുതിയ സെക്രട്ടറിയായി ഷറഫുദ്ധീന്‍ കാളികാവിനേയും, പ്രസിഡന്റായി സെയ്ദ് കൂട്ടായിയേയും, ട്രഷററായി മുജീബ് പൂന്താനത്തിനേയും തെരഞ്ഞെടുത്തു.

  സാധാരണകാരയ മനുഷ്യര്‍ക്ക് മൃഗങ്ങളുടെ വിലപോലും നല്‍കാത്തവരാണ് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഗവണ്മെന്‍റെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഷിബു തിരുവനന്തപുരം പറഞ്ഞു. ഈ അവസ്ഥയ്ക്ക് മാറ്റംമുണ്ടാക്കാന്‍ നമ്മളോരോരുത്തരും നമ്മളാല്‍ കഴിയുന്നത് ചെയ്യണമെന്ന്‍ അദ്ദേഹം പറഞ്ഞു.

  സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും, കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ആളുകളുടെ ശ്രമത്തിനെതിരെയും സമ്മേളനത്തിൽ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് രാഷ്ട്രീയ വിശകലനവും പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു.

  സമ്മേളനത്തില്‍ നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ സി.എം.അബ്ദുള്‍ റഹ്മാന്‍, സലാഹുദ്ധീന്‍ കൊഞ്ചിറ, ഫിറോസ്‌ മുഴുപ്പിലങ്ങാട്, ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം തുടങ്ങിയവര്‍ സംസാരിച്ചു. സുഗതന്‍ കിനാശ്ശേരി സ്വാഗതവും, ഫൈസല്‍ കൊടശ്ശേരി എന്നിവരാണ്പ്ര മേയങ്ങൾ അവതരിപ്പിച്ചത്.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.