ആരാധക പിന്തുണ കൊണ്ട് മാത്രം കാര്യമില്ല; കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്ത് വരുന്നത് നഷ്ടത്തിന്റെ കണക്കുകൾ

  SHARE

  ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ ക്ലബ് എന്ന റെക്കോർഡ് ഉണ്ടെങ്കിൽ നഷ്ട കണക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. മോശം പ്രകടനം പുറത്ത് എടുക്കുമ്പോൾ പോലും ആരാധകർ പിന്തുണ നൽകിയിരുന്നു ടീമിന്. എന്നാൽ ഇൗ പിന്തുണ കൊണ്ട് ഒന്നും തന്നെ ബ്ലാസ്റ്റേഴ്സിന് സാമ്പത്തികമായി നേട്ടമുണ്ടാക്കാനായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

  കണക്കുകൾ പ്രകാരം 80 കോടിയിലധികം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ നാലു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരിക്കുന്നത്. ആദ്യ സീസണൽ 30 കോടിയുടെ നഷ്ടമാണ് ടീം നേരിട്ടത്. പുതിയ ലീഗിൽ പുതിയ ടീമിനെ കൃത്യമായി ഒരുക്കാനും മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ സീസണിൽ വമ്പൻ തുക ചെലവഴിച്ചത്. രണ്ടാമത്തെ സീസണിൽ ഇതു ഇരുപത്തഞ്ചു കോടിയിൽ കുറവായപ്പോൾ മൂന്നാം സീസണിൽ വീണ്ടും കുറഞ്ഞ് ഇരുപതു കോടിയോളമായി. കഴിഞ്ഞ സീസണിൽ പത്തു മുതൽ പതിനഞ്ചു വരെ കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

  ഒരോ സീസണിലും നഷ്ടം കുറഞ്ഞ് വന്നത് ടീമിന് പ്രതീഷയായിരുന്നവെങ്കിൽ സച്ചിന്റെ പിൻമാറ്റം ഇതിനു വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്. സച്ചിന്റെ ആരാധകരുടെ പിന്തുണ ഇനി എത്രത്തോളം ബ്ലാസ്റ്റേഴ്സിന് കിട്ടുമെന്നതിൽ ഇപ്പോൾ പ്രവചനം അസാധ്യമാണ്. ഐഎസ്എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തു മാത്രമേ സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ കഴിയുവെന്ന് ഉറപ്പാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.