കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകനെ കുത്തി കൊല്ലാൻ കോൺ​ഗ്രസ്- കെഎസ് യു ക്രിമിനൽ സംഘത്തിന്റെ ശ്രമം

  SHARE

  കണ്ണൂർ മട്ടന്നൂരിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ കോൺ​ഗ്രസ്- കെഎസ് യു ക്രിമിനൽ സം​ഘം കുത്തി കൊലപ്പെടുത്താൻ ശ്രമം.
  എസ്എഫ്ഐ കൂടാളി ഹൈസ്കൂൾ യൂണിറ്റ് പ്രസിഡണ്ട് പി ജി അനഘിനെതിരെയായിരുന്നു ക്രിമിനൽ സം​ഘത്തിന്റെ വധശ്രമം. കെഎസ് യുവിന്റെ അക്രമണണത്തിനിതിരെ നാളെ ജില്ലയിൽ എസ്എഫ് ഐ പ്രതിഷേധ ദിനം ആചരിക്കും

  പത്താം ക്ലാസ് വിദ്യാർത്ഥിയായ അനഘിനെ ഇന്ന് ഉച്ചയ്ക്ക് 1.15നു ബൈക്കിലെത്തിയ 3പേർ ഉൾപ്പടെ 5 ആളുകൾ കൂടാളി സ്കൂൾ പരിസരത്തു സംഘടിക്കുകയും ഉച്ച ഭക്ഷണം കഴിച്ചു ക്ലാസ്സിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിരാമിനേയും അനുപ്രകാശിനെയും അക്രമിക്കുകയും ചെയ്തു

  സമാനമായ രീതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പട്ടാന്നൂർ ഹൈസ്കൂളിലെ എസ്എഫ്ഐ യുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളെ ബൈക്കിലെത്തിയ മൂവർ സംഘം മാരകമായി ആക്രമിച്ചിരുന്നു.

  കെഎസ്‌യു, കോൺഗ്രസ്സ് ജില്ലാ നേതൃത്വം ആസൂത്രണം നടത്തി പുറത്തുനിന്നുമെത്തുന്ന കൊട്ടേഷൻ സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് തന്നെ പത്രസമ്മേളനം നടത്തി ക്യാമ്പസുകളിൽ അക്രമം നടത്തുമെന്ന് പറയുന്ന സ്ഥിതിയുണ്ടായി.

  സർവ്വകലാശാല, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയം മറച്ച് വെക്കാനായി ജില്ലയിലെ കോളേജുകളിൽ നിരവധി അക്രമങ്ങളാണ് കെ എസ് യു നടത്തിയത്. ഇതിനു പിന്നാലെ വരാൻ പോകുന്ന പോകുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയ ഭീതി മുന്നിൽ കണ്ടാണ് ഇപ്പോൾ സ്കൂളുകളിൽ അക്രമണം നടത്തുന്നത്.

  കെഎസ്‌യു വിന്‍റെ അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളും പൊതു സമൂഹവും പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും അക്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുക്കുമെന്നും നാളെ ജില്ലയിൽ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.