എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ സം​ഘപരിവാർ അക്രമണം

  SHARE

  എസ‌്എഫ‌്ഐ നേതാവും ആലപ്പുഴ എസ‌്ഡി കോളേജ‌് വിദ്യാർഥിയുമായ ജയക‌ൃഷ‌്ണന്റെ വീടിനുനേരെയും ബിജെപി‐എബിവിപി ആക്രമണം. ചൊവ്വാഴ‌്ച വൈകിട്ടാണ‌് ജയക‌ൃഷ‌്ണനെ എബിവിപി അക്രമികൾ കോളേജിൽവച്ച‌് ക്രൂരമായി മർദിച്ചത‌്. രാത്രി മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘം പഴവീട‌് നിത്യചൈതന്യയിൽ ജയക‌ൃഷ‌്ണന്റെ വീടും സമീപത്തെ ഇല്ലിത്തറ ശ്രീകുമാർ, കൊച്ചുപുരയിൽ ബോബൻ എന്നിവരുടെ വീടുകൾ ആക്രമിക്കുകയായിരുന്നു. വീടുകളുടെ ജനാലകൾ എറിഞ്ഞുതകർത്തു. കതക് അടിച്ചുതകർക്കാൻ ശ്രമം നടത്തി.

  ബോബന്റെ വീട്ടിൽ ഇരു ചക്രവാഹനം നശിപ്പിച്ച അക്രമി സം​ഘം ജയചന്ദ്രന്റെ വീട്ടിലെ വാട്ടർ കണക്ഷന്റെ പൈപ്പുകളും തകർത്തു. തിരുവമ്പാടി സ‌്കൂളിന് മുന്നിലും ഹൗസിങ‌് കോളനി ജങ‌്ഷനിലും സ്ഥാപിച്ചിരുന്ന എസ്എഫ്ഐ‐ഡിവൈഎഫ്ഐ‐സിപിഐ എം കൊടിമരങ്ങൾ നശിപ്പിച്ച ്പ്രദേശത്താകെ ഭീകരാന്തരീക്ഷം സ‌ൃഷ‌്ടിച്ചാണ് അക്രമിസംഘം മടങ്ങിയത്.

  ഇല്ലിത്തറ ശ്രീകുമാറിന്റെ മകനും എസ്ഡി കോളേജ‌് വിദ്യാർഥിയുമായ അർജുനനെ എബിവിപി വിദ്യാർഥികൾ ഉൾപ്പെട്ട സംഘം അധ്യായന വർഷാരംഭത്തിൽ റാഗ് ചെയ‌്തിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാർ കോളേജ് അധിക‌ൃതർക്ക് പരാതി നൽകി. ഇതിനിടയിൽ ബിജെപി പ്രവർത്തകനായ വിനായകൻ അർജുനന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ കോളേജിലെ വിദ്യാർഥികൾക്കിടയിൽ ശക്തമായ പ്രതിഷേധമുയരുകയും എബിവിപി ഒറ്റപ്പെടുകയും ചെയ‌്തു. എസ്എഫ്ഐയാണ് വിദ്യാർഥികളിൽനിന്നും തങ്ങളെ ഒറ്റപ്പെടുത്തിയതെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകരെ ഇവർ പലതവണ ആക്രമിച്ചിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.