Home KeralaFocus മാതൃഭൂമി ന്യൂസ് സംഘത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിച്ചു; മൂന്നുപേർ റിമാൻഡിൽ

മാതൃഭൂമി ന്യൂസ് സംഘത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിച്ചു; മൂന്നുപേർ റിമാൻഡിൽ

SHARE

ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്ത് മാതൃഭൂമി നടത്തിയ ‘ഒന്നിക്കാം മുന്നേറാം’ എന്ന പരിപാടിക്ക് നേരെ സംഘപരിവാർ ആക്രമണം. ന്യൂസ് സംഘത്തെ ആക്രമിച്ച വിപിൻകുമാർ, രാകേഷ്, അഭിലാഷ് എന്നിവരെ പൊലീസ് പിടികൂടി. കുറ്റവാളിയായ രാകേഷിന്റെ സഹോദരൻ രതീഷ് ഇപ്പോളും ഒളിവിലാണ്. അക്രമികൾ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്ന് സിഐ എം. സുധിലാൽ സ്‌ഥിതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നടന്ന തത്സമയ ചർച്ചയ്ക്കിടെയാണ് മാതൃഭൂമിയുടെ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ബിജെപി- ആർഎസ്എസ് ഗുണ്ടകൾ അവിടെ എത്തുകയും മാതൃഭൂമി ന്യൂസിലെ ഉദ്യോഗസ്ഥർ അവിടെ നിന്ന് പിരിഞ്ഞ് പോകണമെന്ന് പറഞ്ഞുകൊണ്ട് ആക്രമണം അഴിച്ചുവിടുകയുമാണ് ചെയ്തത്. നാലംഗ സംഘമാണ് പ്രശ്നമുണ്ടാക്കിയത്. അവർ മദ്യപിച്ചിരുന്നു എന്ന നാട്ടുകാർ പറഞ്ഞു. ഡിഎസ്എൻജി വാഹനത്തിലെ ടെക്‌നീഷ്യനും ഡ്രൈവറിനും മർദ്ദനമേറ്റു. തലയ്ക്കും ചുമലിനും പരിക്കുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രണ്ട് മൊബൈൽ ഫോണുകൾ അക്രമിസംഘം എറിഞ്ഞ് തകർത്തു. ഏഴരലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

കൊലപാതക ശ്രമം, സംഘം ചേർന്ന് ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ധനനഷ്ടം, അസഭ്യവർഷം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു. മാധ്യമപ്രവർത്തകരെ തടസ്സപ്പെടുത്തുന്നത് നല്ല രാഷ്ട്രീയ സംസ്കാരം അല്ല എന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.