Home Uncategorized കേരളത്തിന് പിന്തുണ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നന്ദി അറിയിച്ച് പിണറായി വിജയൻ

കേരളത്തിന് പിന്തുണ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നന്ദി അറിയിച്ച് പിണറായി വിജയൻ

SHARE

പ്രളയക്കെടുതി അതിജീവിച്ച കേരള ജനതയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പ്രകടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ജനതയ്ക്ക് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്‍തുണയ്ക്ക് നന്ദി പറയുന്നുവെന്ന് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ബിസിസിഐക്കും വിരാട് കോഹ്ലിക്കും ഇൗ ഇടപെടലിന് നന്ദിയെന്നും പിണറായി ട്വീറ്റ് ചെയ്തു.

കേരളം നേരിട്ട മഹാ ദുരന്തത്തെ സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നു പിന്തുണ ലഭിച്ച്കൊണ്ടിരിക്കുകയാണ് . ഇതിനിടയിലാണ് ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് വിജയം കേരളത്തിന് സമർപ്പിച്ച് നായകൻ വിരാട് കോഹ്ലി രം​ഗത്ത് വന്നത്.

ദുരന്തം അതിജീവിച്ച കേരളത്തോടുള്ള എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ക്രിക്കറ്റ് ടീമിന്റെ വിജയത്തിനെ കുറിച്ച് കോഹ്ലി സംസാരിച്ചത്

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ നേടിയ ഇന്ത്യ നേടിയ വിജയം പൊരുതുന്ന കേരള ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞത്. മാച്ച് ഫീയായ രണ്ട് കോടിയും കേരളത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.