അഭിമന്യുവിനെ കൊന്ന പോലെ ഒറ്റക്കുത്തിന് കൊല്ലും; ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ അക്രമണം

  SHARE

  ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ അതിക്രമം മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പൊലീസുകാരനും പരിക്കേറ്റു. ക്യാമ്പിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥനും മർദനമേറ്റു. കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ശനിയാഴ്ച രാത്രി ഏഴോടെ നാൽപതോളം വരുന്ന എസ്ഡിപിഐ ക്രിമിനലുകൾ അതിക്രമം നടത്തിയത്.

  അഭിമന്യുവിനെ കൊന്ന പോലെ ഒറ്റക്കുത്തിന് കൊല്ലുമെന്നായിരുന്നു എസ്ഡിപിഐ ക്രിമിനിൽ സംഘത്തിന്റെ ഭീഷണി. 30 ഓളം എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

  ക്യാമ്പ് ഓഫീസറെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസു കാരനേയും ഡിവൈഎഫ്ഐ പ്രവർത്തകരെയും എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ കൊട്ടിയൂർ വെസ്റ്റ് മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജോയൽ ജോബ്, മേഖലാ വൈസ് പ്രസിഡന്റ് വൈശാഖ്, മേഖലാ കമ്മിറ്റിയംഗം അരുൺ എൻ ആർ, ടൗൺ യൂണിറ്റ് പ്രസിഡന്റ് അനൂപ് എൻ ആർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വൈശാഖിനെ തലശേരി സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  പുറമെനിന്നെത്തിയവരാണ് ആക്രമണം നടത്തിയത‌്. രാവിലെ പത്തോളം എസ്ഡിപിഐ പ്രവർത്തകർ എസ്ഡിപിഐയുടെ യൂണിഫോമുമണിഞ്ഞ് ക്യാമ്പിലെത്തിയിരുന്നു. ഒരു സംഘടനയുടെയും യൂണിഫോമണിഞ്ഞ് ക്യാമ്പിൽ പ്രവേശിക്കരുതെന്ന് പൊതുവേ തീരുമാനമെടുത്തതിനാൽ എസ്ഡിപിഐ പ്രവർത്തകരെ ക്യാമ്പിൽ കയറ്റിയില്ല. ഇതിന്റെ രോഷം തീർക്കാനാണ് സന്ധ്യയോടെ നാൽപതോളം പേർ ക്യാമ്പിലെത്തി അതിക്രമം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ അക്രമികൾ കൊട്ടിയൂർ ജുമാ മസ്ജിദിലേക്ക് ഓടികയറി. പള്ളിയുടെ മുറ്റത്തുനിന്ന‌് അക്രമികൾ പൊലീസിനും പുറത്തുണ്ടായിരുന്ന നാട്ടുകാർക്കുമെതിരെയും കല്ലെറിഞ്ഞു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസെത്തി എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.