കേരളം സമീപകാലത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈമെയ് മറന്ന് നാടൊന്നിക്കുന്നു. ദുരിതാശ്വാസനിധിയിലേക്ക് എല്ലാ ജനങ്ങളും സംഭാവന ചെയ്യണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന വന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയും പ്രചരണം ഏറ്റെടുത്തു കഴിഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചലഞ്ച് എന്നനിലയിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ പണം നല്‍കിയതിന്റെ രസീത് ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ചലഞ്ച്.
ജോബി തോമസ് എന്നയാളാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചലഞ്ച് എന്ന ആശയവുമായി ആദ്യമെത്തിയത്. ആയിരം രൂപ ദുരിതാശ്വാനിധിയിലേക്ക് സംഭാവന നല്കിക്കൊണ്ടായിരുന്നു ജോബി എത്തിയത്. ഇതിനകം അനേകം ആളുകള്‍ ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു.
ഒത്തിരി ചലഞ്ചുകൾ നമ്മൾ കണ്ടു ,ഞാൻ ആദ്യമായി നിങ്ങളെ ഒരു ചലഞ്ചിന് ക്ഷണിക്കുന്നു ..നമ്മളിൽ ഓരോരുത്തരും ഇന്ന് കേരളം…
Posted by Joby Thomas on Friday, 10 August 2018
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്തുണയുമായി ചലച്ചിത്രതാരം നിവിന്‍ പോളിയും രംഗത്തെത്തി. നിവിന്‍ പോളിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകള്‍ വഴി മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഷെയര്‍ ചെയ്തിട്ടുണ്ട്.
സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്
അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028.
CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.