കുട്ടിക്ക്‌ നേരെയുള്ള ക്രൂരത പുറത്തെത്തിച്ച അധ്യാപികക്ക്‌ ജോലി നഷ്‌ടപ്പെട്ട സംഭവം അംഗീകരിക്കാൻ കഴിയാത്തത്‌: മുഖ്യമന്ത്രി

    SHARE

    കൊല്ലം കരുനാഗപ്പള്ളിയിൽ കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ട സംഭവം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും സംഭവിച്ച പിശക്‌ മാനേജ്‌മെന്റ്‌ തിരുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.

    കുട്ടികൾ നമ്മുടെ നാടിന്റെ സമ്പത്താണ് . അവർ ശരിയായ ദിശയിൽ വളർന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്. അത്തരം ക്രൂരതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നത് അഭിനന്ദാർഹം തന്നെ ‐ അദ്ദേഹം പറഞ്ഞു.

    വീടു പോലെ തന്നെ കുട്ടികൾ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്കൂളുകളെന്നും  ഇത്തരം വിഷയങ്ങളിൽ നിയമപരമായ മാർഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.