ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തീവ്രവാദ കൂട്ടങ്ങളിൽ ഒന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്). അവരുടെ സഹോദരസംഘടനകളിൽ ഒന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ടിന്റെ ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടനയാണ് മഹാരാജാസിലെ അഭിമന്യുവിന്റെ ജീവനെടുക്കാനിടയാക്കിയ ക്യാമ്പസ് ഫ്രണ്ടെന്ന വിദ്യാർത്ഥി സംഘടന. ഇത്തരം നിഗമനങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന ചില കണക്കുകളിലേക്കും വസ്തുതകളിലേക്കും കടന്ന് ചെല്ലാം.
പഞ്ചാബിലെ അമൃതസറിൽ 2016 ഡിസംബർ നാലിന് നടന്ന “ദി ഹാർട്ട് ഓഫ് ഏഷ്യ” എന്ന യോഗത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവുമധികം തീവ്രവാദ ഭീഷണികൾ നേടുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് വിലയിരുത്തൽ ഉണ്ടാകുന്നത്. തീവ്രവാദം, മൗലീകവാദം, മതഭേദം, വർഗീയവാദം എന്നിവ കൂടാതെ ഇത്തരത്തിലുള്ള ശക്തികളായി ബന്ധം പുലർത്തുകയും ഇവരെ സഹായിക്കുകയും ചെയ്യുന്ന ഏഷ്യൻ മേഖലയിലെ സംഘടനകളാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിടുന്ന പ്രധാന ഭീഷണിയെന്നും യോഗത്തിൽ പ്രാതിനിധ്യം കൊടുത്ത വസ്തുതയാണ്.
(തെളിവ്: https://bit.ly/2NI6yS6 )
ഏറ്റവും വിനാശകാരികളായ സംഘടനകളുടെ പട്ടിക:
1) ഐ.എസ്.ഐ.എസ്
2) ഹഖാനി നെറ്റ് വർക്ക്
3) അൽ ഖ്വയ്ദ
4) ലക്ഷ്കർ ഇ തോയ്ബ
5) തെഹരിക് ഇ താലിബാൻ പാക്കിസ്ഥാൻ
ഈ തീവ്രവാദ സംഘടനകളായിട്ട് കേരളത്തിൽ ഏതേലും തരത്തിൽ ബന്ധമുള്ള ഒരേയൊരു സംഘടന പോപ്പുലർ ഫ്രണ്ടാണ്. ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ 14 ജില്ലകളിൽ നിന്നുമായി ഐഎസ്ഐഎസ്സുമായി ബന്ധമുള്ള ആളുകളെയാണ് അറസ്റുചെയ്തിട്ടുള്ളത്. 2017 ഡിസംബർ 20ൽ ഹോം അഫേർസ് മിനിസ്ട്രി രാജ്യസഭയിൽ നൽകിയ ഡാറ്റ പ്രകാരം സംസ്ഥാനങ്ങളായി വേർതിരിച്ച് നടത്തിയ അറസ്റ്റുകളുടെ പട്ടിക ഇങ്ങനെയാണ്:
1)ഉത്തർ പ്രദേശ് – 17
2)മഹാരാഷ്ട്ര – 16
3)തെലുങ്കാന – 16
4 )കേരളം – 14
5)കർണാടകം – 8
(തെളിവ്: https://bit.ly/2L80iBu )
ഇതിൽ 14 പേർ കേരളത്തിൽ നിന്നുമാണ്. ഇവരിൽ ഭൂരിഭാഗം പേരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും നേതാക്കന്മാരും. മുകളിലെ റിപ്പോർട്ട് പുറത്തുവരുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പേ കണ്ണൂരിൽ നിന്നും അഞ്ചു ഐഎസ്ഐഎസ് അനുഭാവികളെ NIA അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ മൂന്ന് പേരെ ഒക്ടോബറിലും അറസ്റ്റുചെയ്തിരുന്നു. (തെളിവ്: https://bit.ly/2u83p5V)
2017 സെപ്റ്റംബർ 13ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് ഉണ്ട്, അന്നത്തെ പോപ്പുലർ ഫ്രണ്ടിന്റെ കണ്ണുർ ജില്ലാ പ്രസിഡന്റ് വി.കെ നൗഫലിനെ ഉദ്ധരിച്ച്. സിറിയയിൽ ഐ.സി.എസ്സിന് വേണ്ടി പ്രവർത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട മനാഫും, ഷമിറും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നാണ് റിപ്പോർട്ടിന്റെ സാരാംശം. കൊല്ലപ്പെട്ട മനാഫും ഷമീറും ഗൾഫിലേക്ക് പോയതിൽ പിന്നെ പിഎഫ്ഐയുമായി ബന്ധമില്ല എന്നായിരുന്നു നൗഫലിന്റെ അന്നത്തെ ന്യായീകരണം.
(തെളിവ്: https://bit.ly/2NFNIuM )
ഐ.എസ്.ഐ.എസ്സിൽ ചേരാൻ പോകുന്നതിന് മൂന്നേ അവർ പോപ്പുലർ ഫ്രണ്ടിന്റെ സജിവ പ്രവർത്തകരായിരുന്നു എന്ന് ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുബോൾ, ഒരു പരിശോധന കൂട്ടി ബാക്കി ആക്കുന്നുണ്ട്. സിറിയയിൽ കൊല്ലപ്പെട്ടു എന്ന് പറയുന്ന മനാഫ് ആരാണെന്ന്.
2009 ഒക്ടോബർ 23 തിയതി ത്രിശ്ശൂരിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെമ്പർ എ.ബി ബിജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പൂലർ ഫ്രണ്ടിന്റെ കില്ലർ സ്ക്വാഡിന്റെ അംഗമായിരുന്നു മനാഫ്.
(തെളിവ്: https://bit.ly/2NFEBKC )
ഐഎസ്ഐഎസിലേക്ക് കേരളത്തിൽ നിന്നും കുടിയേറിയ ആദ്യ വ്യക്തിയും പോപ്പുലർ ഫ്രണ്ട് നേതാവ് തന്നെ. പോപ്പുലർ ഫ്രണ്ടിന്റെ വളപ്പട്ടണം ഡിവിഷൻ പ്രസിഡന്റ് ആയ സമീർ ആണത്.
(തെളിവ്: https://bit.ly/2u82jqK )
കടപ്പാട്: പിങ്കോ ഹ്യൂമൻ
ലോകത്തിലേ ഏറ്റവും വിനാശകാരികളായ തിവ്രവാദി കൂട്ടമാണ് ഐ.സി.സ്..! അവരുടെ ഇന്ത്യയിലേ സഹോദര സ്ഥാപനങ്ങളില്ലൊന്നാണ് പോപ്പുലർ…
Posted by Pinko Human on Tuesday, 10 July 2018