ദുരഭിമാന കൊലയ്‌ക്കെതിരായും, പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനായും ലൗ കമാൻഡോസ്

  SHARE

  കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാന കൊലകൾ ഒഴിവാക്കാനും സ്നേഹിക്കുന്നവരെ സ്വതന്ത്രരായി ഒരുമിച്ച് ജീവിക്കാനുള്ള സഹായവുമായി ലൗ കമാൻഡോസ് കേരളത്തിൽ പ്രവർത്തനം ആരഭിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി, ഹ്യൂമൻ വെൽനെസ്സ് സെന്ററിന്റെ നേതൃത്വത്തിൽ ‘ഒന്നാകാം ഒന്നിക്കാം’ എന്ന കൂട്ടായ്മ സംഘടിപ്പിച്ചതായും അവർ അറിയിച്ചു.

  അമ്പതിനായിരത്തിലധികം പ്രണയവിവാഹങ്ങൾ ഔദ്യോഗികമായി നടത്തികൊടുത്ത സംഘടനയുടെ ആസ്‌ഥാനം ന്യൂ ഡൽഹിയിൽ ആണ്. പ്രണയിക്കുന്നവർക്കും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കുമായ നിയമസഹായം, സാമൂഹ്യസാഹയം, ഷെൽട്ടർ, ജോലി എന്നിവ കണ്ടെത്താനായി സഹായിക്കുന്നതൊക്കെ ഈ സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്.

  രാജ്യത്തുടനീളം 20 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരും അഞ്ഞൂറിലധികം ഷെൽട്ടർ ഹോമുകളും ലൗ കമാൻഡോസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും ഭാരാവാഹികൾ അറിയിച്ചു. സഹായം ആവശ്യമുള്ളവർ kerala@lovecommandos.org എന്ന വിലാസത്തിലോ 9846351897 എന്ന നമ്പറിലോ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ ചെയർമാൻ സഞ്ജയ് സച്ച്‌ദേവ്, ചീഫ് കോ﹣ഓർഡിനേറ്റർ അനിൽ ജോസ്, അശ്വതി കൃഷ്ണ എന്നിവർ പങ്കെടുത്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.