ബംഗാളിലെയും ത്രിപുരയിലെയും നരനായാട്ടിനെതിരെ ജൂലൈയിൽ സിപിഐ എമ്മിന്റെ ദേശീയ പ്രതിഷേധം

  SHARE

  ന്യൂഡൽഹി : സിപിഐ എമ്മിനും, മറ്റ് ഇടതുപക്ഷ പാർട്ടികൾക്കും, പ്രതിഷേധിക്കുന്ന ജനങ്ങൾക്കുമെതിരെ ത്രിപുരയിലും ബംഗാളിലും ഭരണ പാർട്ടികളിലെ പ്രവർത്തകർ നടക്കുന്ന ആക്രമണങ്ങളെ കേന്ദ്രകമ്മിറ്റി യോഗം ശക്തയായി അപലപിച്ചു. ഇരു സംഥാനങ്ങളിലും നടക്കുന്ന മനുഷ്യഹത്യയ്‌ക്കും ജനാധിപത്യലംഘനങ്ങൾക്കുമെതിരെ ദേശീയ തലത്തിലുള്ള പ്രതിഷേധം ജൂലൈയിൽ സംഘടിപ്പിക്കാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

  ത്രിപുരയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് സിപിഐ എം പ്രവർത്തകരെയാണ് കൊന്നൊടുക്കിയത്. സിപിഐ എമ്മിന്റെയും മറ്റ് ബഹുജനസംഘടനകളുടെയും നൂറിലധികം ഓഫീസുകളാണ് തകർക്കപ്പെടുകയോ ആക്രമികൾ കയ്യേറുകയോ ചെയ്തത്. അഞ്ഞുറോളം പാർട്ടി പ്രവർത്തകരെ മാറ്റി പാർപ്പിക്കേണ്ടി വന്നു. പാർട്ടി ഓഫീസിൽ അവർക്ക് താത്കാലിക താമസ സൗകര്യം ഒരുക്കേണ്ട അവസ്ഥയായി. സി പി ഐ എമ്മും ഇടതുപക്ഷ പാർട്ടികളും നടത്തുന്ന ഭൂരിപക്ഷ പരുപാടികൾക്കുമെതിരെ ആക്രമണങ്ങളുണ്ടാകുകയാണ്.

  സംഘർഷസ്ഥിതി നിലനിൽക്കുന്ന ആദിവാസിമേഖലകൾ സന്ദർശിക്കുന്നതിൽനിന്ന‌് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ മണിക‌് സർക്കാരിനെയും പ്രതിപക്ഷ എംഎൽഎമാരെയും തടഞ്ഞു. ക്യാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ സ്ഥാനമുള്ള പ്രതിപക്ഷനേതാവിന്റെ പരിപാടി തടസ്സപ്പെടുത്തുകയെന്നത് പാർലമെന്ററി ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. സാമാജികരുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്.

  ബംഗാളിൽ നടക്കുന്ന അതിക്രമങ്ങളെയും കേന്ദ്രകമ്മിറ്റി അപലപിച്ചു. സിപിഐ എം പ്രവർത്തകർക്കെതിരെ വ്യാജ കേസുകളെടുക്കുകയും, അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ജീവിതോപാധികളും സംസ്ഥാനത്തുടനീളം വ്യാപകമായി നശിപ്പിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ തൃണമൂൽ പ്രഹസനമാക്കി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്കുനേരെ പൊലീസിനെയും ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് കമീഷനെയുമെല്ലാം കൂട്ടുപിടിച്ച് തൃണമൂൽ ഭീകരസംഘങ്ങൾ ആക്രമണം നടത്തി. സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾവരെ ആക്രമിക്കപ്പെട്ടു. പത്ത് സിപിഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത് ‐ കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവനയിൽ അറിയിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.