മഴ പെയ്യിക്കാൻ മദ്ധ്യപ്രദേശ് ബിജെപി മന്ത്രിയുടെ നേതൃത്വത്തിൽ തവള കല്ല്യാണം

    SHARE

    ഭോപ്പാൽ: ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാൻ തവളക്കല്ല്യാണം നടത്തി മദ്ധ്യപ്രദേശ് ബിജെപി മന്ത്രി. ഛത്തർപൂരിലെ അമ്പലത്തിൽവെച്ച് ലളിത് യാദവിന്റെ നേതൃത്വത്തിലാണ് തവളക്കല്ല്യാണം നടന്നത്.

    മന്ത്രിയുടെ നേതൃത്വത്തിൽ നൂറോളം ബിജെപി പ്രവർത്തകരാണ് തവള കല്ല്യാണത്തിനായി ക്ഷേത്രത്തിൽ ഒത്തുകൂടിയത്. മഴ കുറഞ്ഞാൽ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി കാലങ്ങളായി തവള കല്ല്യാണം നടത്താറുണ്ടെന്ന് കല്ല്യാണത്തിന് കാർമികത്വം വഹിച്ച ആചാര്യ ബ്രിജ്നാൻന്ദൻ പറഞ്ഞു.

    അന്ധവിശ്വാസം പ്രചരിപ്പിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഗ്രാമവാസികൾക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കുന്നതിനു പകരം തവളക്കല്ല്യാണം നടത്തിയത് ശരിയായില്ലെന്നും കോൺഗ്രസ് നേതാവ് അലോക് ചതുർവേദി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.