കാശ്മീരിൽ സൈനീക ഇടപെടൽ; ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയത്തിനിരയായി ജനങ്ങൾ

  SHARE

  ന്യൂഡൽഹി: കാശ്മീരിൽ സൈനികർ നടത്തുന്ന ഇടപെടലുകളെ പ്രകീർത്തിച്ചുള്ള രാഷ്ട്രീയമുതലെടുപ്പു ശ്രമത്തിന് ബിജെപി തുടക്കമിടുകയാണ്. കോൺഗ്രസിന്റെ രാജ്യസഭാ നേതാവായ ഗുലാംനബി ആസാദിന്റെ ചില പരാമർശങ്ങളെ മുതലെടുത്തുകൊണ്ടാണ് ബിജെപി ഈ നീക്കത്തിനൊരുങ്ങുന്നത്.

  കാശ്മീരിൽ നടക്കുന്ന സംഘർഷങ്ങളിൽ തീവ്രവാദികളെ കാളും കൂടുതൽ സാധാരണ ജനങ്ങളാണ് കൊല്ലപെടുന്നതെന്ന് ഗുലാംനബി പരാമർശിച്ചിരുന്നു. എന്നാൽ ഗുലാംനബി രാജ്യത്തിൻറെ സേനയെ അവഹേളിച്ചുവെന്നാണ് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ ഇതിനു മറുപടിയായി പറഞ്ഞത്. കോൺഗ്രസിന്റെ അധ്യക്ഷനായ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇതിനു മറുപടി പറയണമെന്നും രവിശങ്കർ പറഞ്ഞു.

  രാഹുൽ ഗാന്ധി അധ്യക്ഷനായതോടെ രാജ്യത്തിൻറെ സുരക്ഷയെപ്പറ്റിയുള്ള കോൺഗ്രസ്സിന്റെ വീക്ഷണത്തിൽ മാറ്റം വന്നുവെന്ന് രവിശങ്കർ പറഞ്ഞു. രാഹുലിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച പുതിയൊരു ഗുലാം നബിയാണിത്. ഇന്ത്യയോടുള്ള കോൺഗ്രസ്സിന്റെ വിദ്വേഷമാണ് ഗുലാംനബിയുടെ വാക്കുകളിൽ കാണാൻ സാധിച്ചത്. ലഷ്കർപോലുള്ള ഭീകരസംഘടനകളുടെ സ്വരത്തിലാണ് കോൺഗ്രസ് സംസാരിക്കുന്നത്. തീവ്രവാദികളെ പിന്തുണയ്ക്കുന്നവർ ഗുലാംനബിയുടെ പ്രസ്താവനയിൽ സന്തുഷ്ടരാണെന്നും രവിശങ്കർ പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.