ജസ്‌‌നയുടെ തിരോധാനം: മുണ്ടക്കയത്ത്‌ നിർമ്മണത്തിലുള്ള വീട്ടിൽ പരിശോധന

  SHARE

  പത്തനംതിട്ട: ജസ്‌ന‌യെ കാണാതായിട്ട് 90 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ മുണ്ടക്കയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പൊലീസ്‌ പരിശോധന നടത്തും. . ജസ്‌നയുടെ അച്ഛന്റെ കമ്പനി നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് പരിശോധന . സ്‌കാനിങ് യന്ത്രങ്ങളുടെ സഹായത്താലാണ്‌ പരിശോധന നടത്തുക.

  കേസില്‍ നിര്‍ണായകമായേക്കാവുന്ന ജസ്‌നയുടെ ഫോൺവിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും കോൾ വിവരങ്ങളുമാണ് വീണ്ടെടുത്തത്.  ഐജി  മനോജ്  എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജസ്‌ന‌ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ മാർച്ച് 22നാണ്  ബിരുദ വിദ്യാർഥിനിയായ ജസ്നയെ ഏരുമേലിയില്‍ നിന്നും കാണാതായത് . ജസ്നയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവരങ്ങൾ ശേഖരിക്കാൻ വിവിധയിടങ്ങളിലായി നിരവധി പെട്ടികളും സ്‌ഥാപിച്ചിട്ടുണ്ട്‌. അതിൽനിന്നും ചില നിർണായകയ വിവരങ്ങൾ കിട്ടിയെന്നും സൂചനയുണ്ട്‌.

  അതേസമയം കേസ്‌ സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ട്‌ ജെസ്‌നയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.