മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെ; സുധാകരൻ ആർ എസ് എസിന്റെ ആലയിൽ കെപിസിസിയെ കെട്ടും; കോൺഗ്രസ്സിൽ വീണ്ടും പരസ്യ പ്രതിഷേധം

  SHARE

  മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാ ഭവന്റെ മുന്നില്‍ പോസ്റ്റര്‍. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെയാണെന്ന്‌ പോസ്‌റ്റുകളിൽ പറയുന്നു. ബിജെപി നേതൃത്വവുമായി മന്ത്രി പദത്തിന് വിലപേശുകയും അമിത് ഷായുമായടക്കം വേണ്ടിവന്നാൽ ചർച്ച ചെയ്യുമെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്ത കെ സുധാകരൻ പ്രസിഡന്റായാൽ, കേരളത്തിലെ കോൺഗ്രസ്സിനെ ആർ എസ് എസിന്റെ ആലയിൽ കെട്ടിഉന്നതറിന് തുല്യമാകുമെന്നു കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വെട്ടിപ്രത്തെ പിന്തുടർന്ന് മുതിർന്ന നേതാവ് പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

  മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയാല്‍ ഐസിയുവില്‍ നിന്നും വെന്‍റിലേറ്ററിലേക്കാവും കോണ്‍ഗ്രസ് മാറുക. ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടതില്ലെന്നും മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററില്‍ പറയുന്നു. ഉമ്മൻചാണ്ടിക്ക്‌ സ്വാഗതമരുളി ഓഫീസിന്‌മുന്നിൽ നേരത്തെ ഫ്‌ളെക്‌സ്‌ വെച്ചിരുന്നു. അതിലാണ്‌ പോസ്‌റ്റർ പതിച്ചിട്ടുള്ളത്‌. സേവ്‌ കോൺഗ്രസ്‌ എന്ന പേരിലാണ്‌ പോസ്‌റ്റർ പതിച്ചിട്ടുള്ളത്‌.

  പ്രവര്‍ത്തകരുടെ ആവശ്യം കരുത്തുറ്റ നേതൃത്വമാണെന്നും പോസ്റ്ററില്‍ പറയുന്നു. നേരത്തെ രാജ്യ സഭാ സിറ്റ് വിവാദത്തില്‍ ഡി സി സി ഓഫീസിന് മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.