“ബിജെപിയിൽ തികഞ്ഞ ഒരു നേതാവില്ല” : സംസ്‌ഥാന സമിതി അംഗം അജിത്കുകുമാറിന്റെ വാട്സാപ്പ് സന്ദേശം പുറത്ത്

  SHARE

  മുൻ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റും, സംസ്ഥാന സമിതി അംഗവും, പി.കെ. കൃഷ്ണദാസ് വിഭാഗം നേതാവുമായ ടി.ആർ. അജിത് കുമാർ സംഘപരിവാർ ഗ്രൂപ്പിൽ അയച്ച വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. കേരളത്തിലെ ബിജെപി കുമ്മനത്തെ മിസോറാമിലേക്ക് വിട്ടത് മണ്ടത്തരമാണെന്നും നല്ലൊരു നേതാവ് ബിജെപിയിൽ ഇപ്പോളില്ലെന്നുമാണ് അജിത് മെസ്സേജിലൂടെ ഉന്നയിക്കുന്നത്.

  അജിത് കുമാറിന്റെ വാട്സാപ്പ് സന്ദേശം..

  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ മൂര്‍ദ്ധന്യത്തില്‍ കുമ്മനത്തെ പിറകില്‍ നിന്ന് കുത്തി കുറുക്കുവഴിയില്‍ പ്രസിഡന്‍റ് ആകാന്‍ ആര്‍ക്കായിരുന്നു തിടുക്കം? പോളിംഗ് കഴിഞ്ഞ സ്ഥിതിക്ക് ന്യായമായ ചില സംശയങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തോട് ഉന്നയിക്കാന്‍ ആഗ്രഹിക്കുകയാണ്. ചാണക തന്ത്രത്തിൽ വീണ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരേ നിങ്ങൾക്ക് നഷ്ടപ്പെട്ടത് കുമ്മനത്തെപ്പോലെ സത്യസന്ധനും ഋഷി തുല്യനുമായ ഒരു നേതാവിനെയാണ്. കേരളത്തിലെ ബി ജെ പി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തികഞ്ഞ ഒരു നേതാവില്ല എന്നത് തന്നെയാണ്.കുമ്മനത്തിന് വയസ്സ് 66, രാഷ്ട്രീയ വനവാസത്തിന് അദ്ദേഹത്തിന് സമയമായോ എന്ന് സ്വയം ഓരോ സ്വയം സേവകനും ചിന്തിക്കുക. കുമ്മനത്തെപ്പോലെ ഒരു നേതാവ് ഉയർന്ന് വരാൻ ഇനി എത്ര കാലം പിടിക്കും. എല്ലാം പോട്ടെ അദ്ദേഹം ഒരു സംന്യാസി തുല്യനായ പ്രചാരകനാണ്. കൊട്ടാര സദൃശമായ രാജ്ഭവനിൽ സംന്യാസിയായ കുമ്മനം വിശ്രമിക്കട്ടെ എന്നതാണോ ചാണക്യ തന്ത്രം. ഗവർണർ പദവി രാഷ്ട്രീയ വിരമിക്കലാണ്.. അത് കേവലം ആലങ്കാരിക സ്ഥാനം മാത്രം. വിരമിയ്ക്കാൻ കുമ്മനത്തിന് സമയമായോ ? ആറന്മുളയും നിലയ്ക്കലും മാറാടും നാം മറക്കരുത് ആ സമരവീര്യം നമുക്ക് വേണം. കുമ്മനത്തിന് രാഷ്ട്രീയ വനവാസം വിധിച്ച ചാണക്യ തന്ത്രം ആരുടെതായാലും വകവെച്ച് കൊടുക്കരുത്. എല്ലാം രാഷ്ട്രീയ കളികളാണ് കുമ്മനത്തെ അധ്യക്ഷ പദവിയിൽ നിന്ന് ഇറക്കിവിട്ട് പാർട്ടി പിടിയ്ക്കാനുള്ള ചില തല്പര കക്ഷികളുടെ കുടില തന്ത്രം…കാസര്‍ഗോഡ് മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ സൈഡ് ലൈന്‍ ചെയ്തവര്‍,കണ്ണൂരില്‍ ഒ.കെ.വാസുവിനേയും,അശോകനേയും സിപിഎം പാളയത്തിലേക്ക് പറഞ്ഞയച്ചവര്‍,എം.ടി.രമേശിന്‍റെ സ്ഥാനലബ്ധി തടയാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ആരോപണമുന്നയിച്ച് മുഴുവന്‍ പ്രസ്ഥാനത്തേയും ജനമധ്യത്തില്‍ നാണം കെടുത്തിയവര്‍,ഇതാ സംഘപരിവാറും,NDA യും ഒറ്റക്കെട്ടായി ചെങ്ങന്നൂരിര്‍ ഒരു മുന്നേറ്റത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ പാര്‍ട്ടി പിടിക്കാന്‍ ഡെല്‍ഹി കേന്ദ്രീകരിച്ച് ചൊത്തക്കളി നടത്തി.രാഷ്ട്രപതി ഒപ്പു വെച്ച ഉത്തരവ് ലംഘിച്ച് പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്ത സ്വയംസേവകന്‍ ആയതുകൊണ്ട് മാത്രം കുമ്മനം ഗവര്‍ണ്ണര്‍ പദവി ഏറ്റെടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.പക്ഷേ കേരള ബിജെപിയെ കൈപിടിയിലൊതുക്കാന്‍ ചിലര്‍ നടത്തുന്ന നീചമായ പ്രവര്‍ത്തികളെ സ്വയം സേവകര്‍ കണ്ടില്ലെന്നു നടിക്കരുത്.ഇതിന് വേണ്ടിയാണോ നൂറുകണക്കിനാളുകള്‍ ബലികൊടുത്തത്.കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങിയത്.

  സംഘ സംഘമൊരേ ജപം ഹൃദയ തുടിപ്പുകളാകണം

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.