ഉത്തർപ്രദേശിൽ വീണ്ടും പണിഞ്ഞുകൊണ്ടിരിക്കുന്ന മേൽപാലം തകർന്ന് വീണു

  SHARE

  വാരണാസി: വാരണാസി-ബബത്പുർ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ഷട്ടർ പ്ലേറ്റ് ആണ് തർനാ ജനവാസ കേന്ദ്രത്തിനടുത്തായി തകർന്നുവീണത്. വാഹന ഗതാഗതത്തിനായി ആ വഴി തടഞ്ഞുവെച്ചതുകൊണ്ടും അടുത്തെങ്ങും ജനങ്ങൾ നിൽക്കാത്തതുകൊണ്ടും വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ അപകടമാണിത്. സംഭവത്തിൽ അന്വേഷണം നടക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റും ഉത്തരവിട്ടു.

  തർനാ മാർക്കറ്റിലുള്ള ചമാവോ ഗേറ്റിന് സമീപം വെളുപ്പിനെ നാലുമണിക്കാണ് മേൽപ്പാലത്തിന്റെ ഷട്ടർ പ്ലേറ്റ് പൊളിഞ്ഞ വീണത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ(എൻഎച്എഐ) നാലുവരി പാത പദ്ധതിയുടെ ഭാഗമായാണ് അവിടെ മേൽപാലം പണിഞ്ഞുകൊണ്ടിരുന്നത്.

  മേൽപ്പാലത്തിലുള്ള ഒരു ‘നട്ട്’ ലൂസ് ആയി ഇളകിയതുകൊണ്ടാണ് 12 മീറ്റർ വലിപ്പമുള്ള ഷട്ടർ പ്ലേറ്റ് ആകാശത്തിൽ തൂങ്ങികിടന്നെതെന്നാണ് എൻഎച്എഐയുടെ പ്രൊജക്റ്റ് മാനേജർ ആയ പങ്കജ് സിംഗ് പറഞ്ഞത്. ആ വഴി വരുന്ന വണ്ടികളെ തടഞ്ഞിട്ടുണ്ടെന്നും, എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആർക്കും പരിക്കുപറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടാക്കാൻ സാധ്യതയുള്ള ദുരന്തത്തെ പരിഗണിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ആയ യോഗേശ്വർ റാം മിശ്ര ഈ സംഭവത്തിൽ അന്വേഷണം വേണമെന്ന് ഉത്തരവിറക്കി. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയ വിരേന്ദ്ര പാണ്ഡെയ്ക്ക് ആണ് അന്വേഷണ ചുമതലകൾ. എത്രയും വേഗം റിപോർട്ടുകൾ സമർപ്പിക്കണമെന്നും റാം മിശ്ര പറഞ്ഞു.

  രണ്ടാഴ്ചകൾക്ക് മുമ്പ്, മെയ് 15ന്, ചൗക്കഘട്ട്-ലഹർതറ റോഡിൽ പണിഞ്ഞുകൊണ്ടിരുന്ന മേൽപ്പാലത്തിന്റെ രണ്ടു ബീമുകൾ കന്റോൺമെൻറ് റെയിൽവേ സ്റ്റേഷനിന്റെ അടുത്ത് പൊളിഞ്ഞു വീണതിനെ തുടർന്ന് 15 പേർ മരണപ്പെട്ടിരുന്നു. ഉത്തർപ്രദേശ് ബ്രിഡ്ജ് കോർപറേഷൻ ആയിരുന്നു ആ മേൽപാലം പണിഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അപകടത്തെ തുടർന്ന് പണി നിർത്തിവെക്കുകയും ആ റോഡ് പൂർണമായും അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച അതിന്റെ അന്വേഷണവും ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയിരുന്നു. സുരക്ഷാ നടപടികൾ പാലിച്ച് എത്രെയും പെട്ടന്ന് പണി തുടരാനാണ് ജില്ലാ മജിസ്‌ട്രേറ്റ് നൽകിയ ഉത്തരവ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.