Home Newspool തൊഴിലില്ലാപ്പടയിൽ ഇന്ത്യ നമ്പർ വൺ; നാലുകൊല്ലത്തെ കണക്കെടുപ്പിൽ മോദി “സംപൂജ്യൻ” ;മോദി റിപ്പോർട്ട് കാർഡ്- ഒന്നാം...

തൊഴിലില്ലാപ്പടയിൽ ഇന്ത്യ നമ്പർ വൺ; നാലുകൊല്ലത്തെ കണക്കെടുപ്പിൽ മോദി “സംപൂജ്യൻ” ;മോദി റിപ്പോർട്ട് കാർഡ്- ഒന്നാം ഭാഗം (തെളിവുസഹിതം)

SHARE

തന്നെ പ്രധാനമന്ത്രിയാക്കിയാൽ ഇന്ത്യയെ സുവർണകാലത്തിലേക്ക് ആനയിക്കുമെന്നായിരുന്നു 2014ൽ പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നരേന്ദ്ര മോദിയുടെ വാഗ്ദാനം. ‘അബ് കി ബാർ, മോദി സർക്കാർ’ (ഇത്തവണ മോദി സർക്കാർ) എന്ന മുദ്രാവാക്യത്തിൽ ആകൃഷ്ടരായ ലക്ഷക്കണക്കിനാളുകൾ അഭിവൃദ്ധി, തൊഴിൽ, വികസനം, ‘അച്ഛേ ദിൻ’ തുടങ്ങിയ അദ്ദേഹത്തിന്റെ ഉറപ്പുകളിൽ വിശ്വസിച്ച് മോദിയെ അധികാരത്തിലെത്തിച്ചു.

നാലുവർഷങ്ങൾക്കിപ്പുറം എന്താണ് ഇന്ത്യയുടെ അവസ്ഥ? ഉത്തരങ്ങൾക്കായി നരേന്ദ്ര മോദി റിപ്പോർട്ട് കാർഡ് പരതാം.

തൊഴിലില്ലായ്മ

നരേന്ദ്ര മോദി അധികാരത്തിലേറി നാലുവർഷം കഴിയുമ്പോൾ തൊഴിൽരഹിതരുടെ എണ്ണത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒന്നാംസ്ഥാനത്താണ്, ഇന്ത്യ.

പ്രതിവർഷം ഒരുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് നരേന്ദ്രമോദി അധികാരമേറ്റത്. എന്നാൽ പ്രതിവർഷം കഷ്ടിച്ച് 2.05 ലക്ഷം തൊഴിൽ സൃഷ്ടിക്കുന്നതിൽ മാത്രമാണ് മോദി ഗവൺമെന്റ് വിജയിച്ചത്. 2014ൽ 3.41% ആയിരുന്നു ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്കെങ്കിൽ മോദി ഭരണത്തിൻ കീഴിൽ 2018ൽ അത് 6.23% ആയി ഉയർന്നു.

നാലുവർഷത്തിനകം നാലുകോടി ജോലികൾ ഉറപ്പാക്കേണ്ടിയിരുന്ന സ്ഥാനത്ത്, കഴിഞ്ഞ ഒക്ടോബർ 2017 വരെയുള്ള കണക്കുപ്രകാരം കേവലം 8.23 ലക്ഷം ജോലികൾ മാത്രമാണ് പുതുതായുണ്ടായത്. ഇവയിൽ തന്നെ മിക്കതും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ‘അരക്ഷിത ജോലികൾ’ (vulnerable employment) എന്നു വർഗീകരിച്ചവയാണ്. അതായത്, പലതും അസ്ഥിരവും അനിശ്ചിതവും ചിലപ്പോൾ അപകടകരവുമായ ജോലികളാണെന്നു സാരം. പതിനഞ്ചുവയസിനു മീതെ പ്രായമുള്ള പൗരന്മാരുടെ എണ്ണമെടുത്താൽ ഇപ്പോഴുള്ള എല്ലാവർക്കും നിരന്തര തൊഴിൽ ഉറപ്പുവരുത്താൻ തന്നെ, വർഷംതോറും എൺപതുലക്ഷം ജോലികൾ പുതുതായി സൃഷ്ടിക്കപ്പെടണം എന്നു റിപ്പോർട്ട് പ്രൊജക്റ്റ് ചെയ്യുന്നു.

റെഫറൻസ്:
1. India Is The Nation Of The Most Unemployed In The World: Labour Bureau Statistics https://www.outlookindia.com/website/story/india-is-the-nation-of-the-most-unemployed-in-the-world-labour-bureau-statistics/310545 Outlook India, April 05, 2018
2. Around 31 million Indians are unemployed, and it will only get worse https://qz.com/1216899/indias-unemployment-climbs-to-7-at-31-million-and-is-set-to-worsen/ Quartz India, February 28, 2018
3. Unemployment Rate in India: Nearly 31 million Indians are jobless https://timesofindia.indiatimes.com/home/education/news/unemployment-rate-in-india-nearly-31-million-indians-are-jobless/articleshow/63182015.cms Times of India, Mar 6, 2018

പെട്രോൾ ഡീസൽ വില

പെട്രോൾ, ഡീസൽ വിലകൾ 2018ൽ എക്കാലത്തേയും കൂടിയ നിരക്കിലെത്തിയിരിക്കയാണ്. ക്രൂഡ് ഓയിൽ വില ലോകത്തെങ്ങും താഴ്ന്നുനിന്ന വർഷങ്ങളിൽ ബിജെപി സർക്കാർ ക്രമാതീതമായി പെട്രോൾ ഡീസൽ വില വർധിപ്പിച്ചുകൊണ്ടേയിരുന്നു. എണ്ണയ്ക്കു മുകളിൽ ചുമത്തിയ എക്സൈസ് ഡ്യൂട്ടിയിലൂടെ മാത്രം 2014 മുതൽക്കുള്ള വർഷങ്ങളിൽ സർക്കാർ പ്രതിവർഷം 4.5 ലക്ഷം കോടി രൂപ സ്വരൂപിച്ചു എന്നാണ് മതിപ്പ്. എന്നാൽ ഇങ്ങനെ നടത്തിയ അധികവിഭവസമാഹരണത്തിന്റെ ഫലം സാധാരണക്കാരിലേക്ക് എത്തിയില്ല. എവിടേക്കാണ്, ഈ പണമത്രയും പോയത്?

“ബഹുത് ഹുയി പെട്രോൾ ഔർ ഡീസൽ കീ മാർ, അബ് കി ബാർ മോദി സർക്കാർ” എന്ന മുദ്രാവാക്യം അച്ചട്ടായോ?

റഫൻറസ്:
1. Rising Fuel Prices: Does Modi Government Have a Solution? https://www.youtube.com/watch?v=xs7TVWfiE7U&feature=youtu.be The Wire on Youtube 23 May 2018
2. Seven Days of Continuous Hikes – Petrol Prices Hit Nearly 5-Year High in Delhi https://thewire.in/political-economy/seven-days-of-continuous-hikes-petrol-prices-hit-nearly-5-year-high-in-delhi The Wire, 20/MAY/2018
3. Fuel prices hiked for 15th consecutive day; Mumbai, Delhi prices at record levels https://www.moneycontrol.com/news/business/fuel-prices-hiked-for-15th-consecutive-day-mumbai-delhi-prices-at-record-levels-2573833.html Moneycontrol, May 28, 2018
4. Petrol, Diesel prices at record high: Narendra Modi’s lucky crude oil charm is gone; welcome to the real economy https://www.firstpost.com/business/petrol-diesel-prices-at-record-high-narendra-modis-lucky-crude-oil-charm-is-gone-welcome-to-the-real-economy-4478119.html First Post May 22, 2018
5. From May 2014 to April 2018: Chart of petrol and diesel prices under Modi govt http://www.dnaindia.com/business/report-from-may-2014-to-april-2018-chart-of-petrol-and-diesel-prices-under-modi-govt-2606993 DNA Apr 20, 2018

ഡീമോണിറ്റൈസേഷന്റെ അനന്തരഫലങ്ങൾ

രാഷ്ട്രത്തിന്റെ സാമ്പത്തികക്രമത്തെ താറുമാറാക്കിയ ’ഡീമോണിറ്റൈസേഷൻ’ എന്ന തീർത്തും അനാവശ്യമായിരുന്ന നടപടിയിലൂടെ മോദി ഗവൺമെന്റ് ലക്ഷക്കണക്കിനു തൊഴിലുകളാണ് ഇന്ത്യക്കു നഷ്ടപ്പെടുത്തിയത്. 2017 ജനുവരിക്കും ഏപ്രിലിനും ഇടയിൽ മാത്രം ‘ഡീമോണിറ്റൈസേഷ’നിലൂടെ 15 ലക്ഷം തൊഴിലുകളാണ് നഷ്ടമായതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ കണക്കാക്കുന്നു.

പ്രാബല്യത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യശോഷണമാണ് ഡീമോണിറ്റൈസേഷനിലൂടെ അർത്ഥമാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ വിപണിയിൽ നിന്നു പണം പിൻവലിക്കലാണ് നടന്നത് എന്ന ആരോപണം ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. പിൻവലിച്ച കറൻസിക്കു തത്തുല്യമൂല്യമുള്ള പുതിയ കറൻസി യഥാസമയം പുറത്തിറക്കാതിരുന്നതിലൂടെ വിനിമയ ചക്രത്തിൽ നിന്ന് അത്രയും മൂല്യം പിൻവലിക്കപ്പെടുകയായിരുന്നു. അതിനോടൊപ്പം ബാങ്ക് വഴിയല്ലാതെ നടത്താവുന്ന പണവിനിമയത്തിനു പരിധി നിശ്ചയിക്കുക വഴി പൊതുജനത്തിന്റെ പക്കൽ ഇരുന്നിരുന്ന ‘ലിക്വിഡ് ക്യാഷ്’ ബാങ്കുകളിലേക്കെത്തി. കോർപ്പറേറ്റുകൾക്ക് വഴിവിട്ട വായ്പകൾ നൽകി കിട്ടാക്കടത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന ബാങ്കുകളെ സഹായിക്കാൻ സാധാരണക്കാരെ കൊള്ളയടിക്കുന്ന നടപടിയായി അങ്ങനെ ഇതുമാറി എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് ഇതേസമയത്താണ്, മിക്ക ബാങ്കുകളും അവ നൽകുന്ന സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയത്. അതുപ്രകാരം മിനിമം ബാലൻസ് ഇല്ലെങ്കിൽ, മാസം നാലു പണമിടപാടുകൾ നടത്തിയില്ലെങ്കിൽ, തുടങ്ങി നമ്മുടെ പണം ബാങ്കിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് നാം പിഴയൊടുക്കേണ്ടി വരുന്ന നിലയിലേക്ക് ഇന്ത്യയിലെ ബാങ്കിങ് സേവനത്തുറ പരിണമിച്ചു.

ഇന്നിപ്പോൾ നിരോധിച്ച നോട്ടുകളുടെ 99% മറ്റു നോട്ടുകളായി തിരികെ വിനിമയത്തിലെത്തിയിട്ടുണ്ട്. ആർബിഐയുടെ പക്കൽ ഇതുവഴി 16,000 കോടി രൂപയാണ് എത്തിച്ചേർന്നത്. എന്നാൽ പുതിയ നോട്ടുകൾ അച്ചടിക്കാനായി 21,000 രൂപയാണ് ആർബിഐക്ക് ചെലവിടേണ്ടിവന്നത്. ചുരുക്കത്തിൽ റിസർവ് ബാങ്കിന് ഇതുവഴിയുണ്ടായത് അയ്യായിരം കോടി രൂപയുടെ അധികച്ചെലവ്.

ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് (gross domestic product growth rate) 7.39% ആയിരുന്നത് 6.50% ആയി കുറച്ചുവെന്നതാണ് ഡീമോണിറ്റൈസേഷന്റെ വിഖ്യാതമായ സംഭാവന. അവകാശപ്പെട്ടിരുന്നതുപോലെ ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങിന്റെ കാര്യത്തിൽ ഇടിവുണ്ടാക്കാൻ ഡീമോണിറ്റൈസേഷൻ കൊണ്ടു കഴിഞ്ഞില്ല. സംഘർഷ മേഖലകളിൽ വിവിധ വർഷങ്ങളിൽ കൊല്ലപ്പെട്ട ജവാന്മാരുടെയും ഭീകരവാദികളുടെയും കണക്കെടുത്താൽ തന്നെ ഇതു ബോധ്യമാവും.

വർഷം  | കൊല്ലപ്പെട്ട ജവാന്മാർ  | കൊല്ലപ്പെട്ട തീവ്രവാദികൾ
2013                     61                             100
2014                     51                             110
2015                     41                             113
2016                     88                             165
2017                     71                             185

ചുരുക്കത്തിൽ കോടിക്കണക്കിന് ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കുന്നതിനപ്പുറം കറൻസി പിൻവലിക്കൽ കൊണ്ട് യാതൊന്നും നേടിയില്ല.

റഫറൻസ്: 1.5 Million Jobs Lost During First Four Months of 2017, Says CMIE https://thewire.in/business/1-5-million-jobs-lost-2017-demonetisation The Wire, 13/JUL/2017

അഴിമതി

തിരിച്ചടവു മുടക്കികൾ / കിട്ടാക്കടം

ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തവർ മൂലം നരേന്ദ്ര മോദി അധികാരത്തിലെത്തുന്ന 2014ൽ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിഷ്ക്രിയ ആസ്തി (Non performing assets – NPAs) 2.4 ലക്ഷം കോടിയുടേതായിരുന്നു. എന്നാൽ 2017 ഡിസംബർ ആയപ്പോഴേക്കും കിട്ടാക്കടം 9.5 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു: ഏതാണ്ട് നാലിരട്ടി! തിരിച്ചടവിനു മുടക്കം വരുത്തിയവരിൽ ബഹുഭൂരിഭാഗവും വൻകിട കോർപ്പറേറ്റുകളാണ്.

ബാങ്ക് തട്ടിപ്പുകൾ

രാഷ്ട്രത്തിന്റെ കാവൽക്കാരനാവാം എന്നതായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാൽ ഈ പുതിയ കാവൽക്കാരനുകീഴിൽ 2014 തുടങ്ങി, 17,789 കോടി രൂപ അടിച്ചുമാറ്റിയ ചെറുതും വലുതുമായ 12,787 ബാങ്ക് തട്ടിപ്പുകളാണ് അരങ്ങേറിയത്.

കുംഭകോണങ്ങൾ

“നാ ഖായൂംഗാ, നാ ഖാനേ ദൂംഗാ” (തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല) എന്നാണ് സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മോദി നൽകിയ വാഗ്ദാനം. എന്നാൽ ഫോർബ്സിന്റെ കണക്കനുസരിച്ച് ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രമാണ് ഇന്നിന്ത്യ. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിയുടെ ഉദാഹരണമാണ്, പെട്ടെന്നു മനസിലെത്തുക.

ലളിത് മോദി, വിജയ് മല്യ തുടങ്ങി ഇതേപോലെയുള്ള മറ്റു കുപ്രസിദ്ധ മുങ്ങൽവിദഗ്ദ്ധരെ കൂടാതെ, 31 ശതകോടീശ്വരന്മാരാണ് തട്ടിപ്പുനടത്തി രാജ്യം വിട്ടത്. മാതൃരാജ്യത്തു നികുതി വെട്ടിക്കാനായി വിദേശ ടാക്സ് ഹാവനുകളിൽ കടലാസുകമ്പനികൾ സൃഷ്ടിച്ച് അതിൽ ഡയറക്ടർമാരായവരുടെ പേരുവിവരങ്ങൾ അന്വേഷണാത്മക പത്രപ്രവർത്തകരുടെ അന്താരാഷ്ട്ര കൺസോർഷ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ നിന്ന് അഞ്ഞൂറുപേരാണ്, പനാമാ പേപ്പേഴ്സ് എന്നു കുപ്രസിദ്ധി കേട്ട ഈ പട്ടികയിൽ ഇടംനേടിയത്.

മധ്യപ്രദേശിലെ വ്യാപം അഴിമതി എടുത്ത ജീവനുകളെത്ര എന്ന് എണ്ണിത്തീർക്കാൻ തന്നെ പ്രയാസമാണ്. ഫ്രാൻസിൽ നിന്ന് യുപിഎ ഗവൺമെന്റ് നിശ്ചയിച്ചതിലും കൂടിയ വിലയ്ക്ക് റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവും എൻഡിഎ സർക്കാരിന്റെ മേലെ കരിനിഴൽ വീഴ്ത്തുന്നു.

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ്, അരുൺ ജയ്റ്റ്ലി നടപ്പാക്കിയ ഇലക്റ്ററൽ ബോണ്ട്സ് നിയമവിധേയമാക്കുന്ന പരിപാടി. ഇതുവഴി രാഷ്ട്രീയ പാർട്ടികൾക്ക് അഞ്ജാതരായി സംഭാവന നൽകാൻ കോർപ്പറേറ്റുകൾക്ക് കഴിയും. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടിങ് കൂടുതൽ ദുരൂഹമാക്കും.

2014നു മുമ്പ്, തങ്ങൾ അധികാരമേറ്റാൽ അഴിമതി തുടച്ചുനീക്കും എന്നായിരുന്നു മോദിയുടെ അവകാശവാദം. അധികാരമേറ്റ് നാലുവർഷം കഴിഞ്ഞിട്ടും ഇതേവരെ ഒരു ലോക്പാലിനെ പോലും നിയമിക്കാൻ മോദി ശ്രമിച്ചിട്ടില്ല.

ഒരുപക്ഷെ ഇന്ത്യയ്ക്ക് ഒരു പുതിയ കാവൽക്കാരനെ ലഭിക്കാൻ സമയമായോ?

റെഫറൻസ്:
1. India is most corrupt country in Asia: Forbes http://www.tribuneindia.com/news/nation/india-is-most-corrupt-country-in-asia-forbes/460652.html The Tribune, Sep 1, 2017
2. नीरव मोदी-मेहुल चौकसी सहित 31 आर्थिक अपराधी छोड़ चुके हैं देश: सरकार | Nirav Modi : 31 economic offenders including nirav have fled india says government https://m.navbharattimes.indiatimes.com/business/business-news/31-economic-offenders-including-nirav-have-fled-india-says-government/amp_articleshow/63318988.cms?__twitter_impression=true Navbharat Times Mar 15, 2018
3. Indians in #PanamaPapers list: Aishwarya Rai, Amitabh Bachchan, KP Singh, Iqbal Mirchi, Adani elder brother http://indianexpress.com/article/india/india-news-india/panama-papers-list-amitabh-bachchan-kp-singh-aishwarya-rai-iqbal-mirchi-adani-brother/ The Indian Express, April 5, 2016
4. No Lokpal Appointed, Act Not Implemented Despite SC Relaxing Norms: Activists Write to Modi https://thewire.in/government/no-lokpal-appointed-act-not-implemented-despite-sc-relaxing-norms-activists-write-to-modi The Wire, 05/JAN/2018
5. Vyapam scam: CBI chargesheets 86 including former Madhya Pradesh minister https://www.indiatoday.in/buzztop/buzztop-national/story/vyapam-scam-cbi-chargesheets-86-including-former-madhya-pradesh-minister-1164857-2018-02-09 India Today, February 9, 2018

വർഗീയവത്കരണം

സർക്കാരിന്റെ അവകാശവാദം മറിച്ചാണെങ്കിലും ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അപകടകരമായ പ്രദേശമായി ഇന്ത്യ മാറിയിട്ടുണ്ട്. ബീഫ് കൈവശം വച്ചു എന്ന വെറും സംശയത്തിന്റെ പേരിൽ ദാദ്രിയിൽ 2015ൽ നടന്ന മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധന്റെ ആൾക്കൂട്ട കൊലപാതകം, മുസ്ലീമാണ് എന്ന ഒറ്റക്കാരണത്താൽ 2017ൽ ട്രെയിനിനുള്ളിൽ നടന്ന ജുനൈദ് ഖാൻ എന്ന ചെറുപ്പക്കാരന്റെ കൊലപാതകം, ലൗ ജിഹാദ് ആരോപിച്ച് ശംഭുലാൽ റീഗർ എന്നയാൾ മഴുവുപയോഗിച്ച് വെട്ടിക്കൊന്ന അഫ്സാറുൾ ഖാൻ എന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം തുടങ്ങിയവയൊക്കെ പുതിയ യാഥാർത്ഥ്യത്തിന്റെ കൈയ്ക്കുന്ന സൂചകങ്ങളാണ്.

ദളിതർക്കെതിരായ അതിക്രമങ്ങൾ

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2008ൽ ഇന്ത്യയിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് 33000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2014ൽ അത് 45,000 കേസുകളും 2016ൽ അത് 40,800 കേസുകളും ഉണ്ടായി.

കഴിഞ്ഞ ഒരു ദശകത്തിൽ പട്ടികജാതിക്കാർക്കെതിരായ ജാതീയ അതിക്രമങ്ങൾ എട്ടിരട്ടി (746%) വർധിച്ചപ്പോൾ പട്ടികവർഗക്കാർക്കെതിരായ ജാതീയ അതിക്രമങ്ങൾ 12 ഇരട്ടി (1160%) വർധിച്ചു.

പശുവുമായി ബന്ധപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങൾ കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങളിലും വലിയ തോതിലുള്ള വർധനവു കാണാം. 2010, 11 വർഷങ്ങളിൽ ഇത്തരം ഒരു സംഭവം പോലും ഉണ്ടായിരുന്നില്ല. 2012, 13 വർഷങ്ങളിൽ ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. 2014ൽ മൂന്നുപേരാണ് പശു മൂലമുള്ള ഹത്യക്ക് ഇരയായത്. എന്നാൽ 2015 ഇത് 12 ആയും 2016ൽ 24 ആയും 2017ൽ 37 ആയും ഇതു കുതിച്ചുയർന്നു. അതായത് ഇത്തരം അക്രമങ്ങളിൽ 97% നടന്നത് 2014നു ശേഷമാണ്. ഈ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരിൽ 84% മുസ്ലീങ്ങളാണ്. മുസ്ലീമുകൾക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ല എന്ന് ചില ബിജെപി നേതാക്കൾ ആക്രോശിക്കുന്ന നിലയിലേക്ക് മുസ്ലീങ്ങൾ ഇന്ത്യയിൽ അരികുവത്കരിക്കപ്പെട്ടു.

റെഫറൻസ്:
1. Cases of atrocities on Dalits continue to rise amid falling convictions http://www.business-standard.com/article/current-affairs/cases-of-atrocities-on-dalits-continue-to-rise-amid-falling-convictions-118040400049_1.html Business Standard, April 4, 2018
2. Atrocities against dalits: 47,000 cases of crime against SC/ST lodged in 2016, Lok Sabha told http://indianexpress.com/article/india/atrocities-against-dalits-47000-cases-of-crime-against-sc-st-lodged-in-2016-lok-sabha-told-5122428/ The Indian Express, April 4, 2018
3. 11 Major Incidents Of Violence Against Dalits Which Show How Badly We Treat Them https://www.indiatimes.com/news/india/11-major-incidents-of-violence-against-dalits-which-show-how-badly-we-treat-them-258944.html India Times July 25, 2016
4. 86% killed in cow-related violence since 2010 are Muslim, 97% attacks after Modi govt came to power https://www.hindustantimes.com/india-news/86-killed-in-cow-related-violence-since-2010-are-muslims-97-attacks-after-modi-govt-came-to-power/story-w9CYOksvgk9joGSSaXgpLO.html Hindustan times, Jul 16, 2017
5. Cow terrorism killed 23 since 2014 https://timesofindia.indiatimes.com/india/cow-terrorism-killed-23-since-2014/articleshow/59378467.cms Times of India, Jun 30, 2017
6. Cow-Related Hate Crimes Peaked in 2017, 86% of Those Killed Muslim https://thewire.in/communalism/cow-vigilantism-violence-2017-muslims-hate-crime The Wire, 08/DEC/2017
7. 63 incidents of cow-related violence since 2010; 97% of them after 2014 http://www.dnaindia.com/india/report-63-incidents-of-cow-related-violence-since-2010-97-of-them-after-2014-2486295 DNA, Jun 28, 2017
8. 97% cow-related attacks after PM Modi came to power in 2014 http://www.business-standard.com/article/current-affairs/97-cow-related-attacks-after-pm-modi-came-to-power-in-2014-117062800204_1.html Business Standard, June 29, 2017

കർഷക പ്രതിസന്ധി

2010-2014 കാലഘട്ടത്തിൽ പ്രതിവർഷം 5.2% കാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് 2014-2018 വർഷങ്ങളിൽ അത് പ്രതിവർഷം 2.4% ആയി ഇടിഞ്ഞു.

പതിനേഴ് സംസ്ഥാനങ്ങളിൽ കർഷകരുടെ ശരാശരി വരുമാനം പ്രതിവർഷം 20,000 രൂപയായി തുടരുകയാണ്. അതായത് മാസം വെറും 1666 രൂപ മാത്രം!

ഉത്പാദനച്ചെലവിനും മീതെ 50% ലാഭം പരമാവധി വില്പന വിലയിൽ ഉൾപ്പെടുത്തി കർഷകർക്ക് ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയാണ് 2014ൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ഒരുകാലത്തും സാധിതപ്രായമായില്ല. പകരം 36,240 കർഷകർ 2014നും 2016നും ഇടയിൽ ആത്മഹത്യ ചെയ്യുന്നതാണ് ഇന്ത്യ കണ്ടത്. 2017, 2018 വർഷങ്ങളിലെ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

കടം എഴുതിത്തള്ളുമെന്നു പറഞ്ഞിരുന്നെങ്കിലും അവ നടപ്പാക്കപ്പെട്ടില്ല. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ കർഷകർക്ക് കാർഷികസമാശ്വാസമെന്ന നിലയിൽ ലഭിച്ചത് 10 രൂപയിൽ താഴെയുള്ള തുകയ്ക്കുള്ള ചെക്ക് ആണ്. കടം എഴുതിത്തള്ളാൻ കൈക്കൂലി കൊടുക്കാൻ ഉദ്യോഗസ്ഥർ ഈ കർഷകരോട് ആവശ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടായി. കടബാധ്യത ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഇതേപോലെ തിരച്ചുറ്റുകളുണ്ടായി. ഇതിനോടുള്ള പ്രതികരണമായിരുന്നു, മഹാരാഷ്ട്രയിൽ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലുണ്ടായ കിസാൻ ലോങ് മാർച്ച്.

ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള ജോലികൾക്ക് കൂലി നൽകുന്ന കാര്യത്തിലും ഈ സംസ്ഥാനങ്ങൾ വലിയ വീഴ്ചയാണു വരുത്തിയിട്ടുള്ളത്. അതേ സമയം കാർഷികകടം എഴുതിത്തള്ളുന്നത് രാജ്യത്തിന്റെ ധനക്കമ്മി കൂട്ടുമെന്നും ആഭ്യന്തര മൊത്ത ഉത്പാദനത്തെ ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞുള്ള ബഹളം മറുഭാഗത്തും നടക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ ലോൺ വേവറിനെ “ധാർമിക ആപത്ശങ്ക” എന്നാണു വിശേഷിപ്പിച്ചത്.

റെഫറൻസ്
1. Why declining share of agriculture in GDP should worry Modi government https://www.dailyo.in/politics/agricultural-crisis-gdp-share-farmers-modi-government-poll-promises-farm-loan-waivers/story/1/23901.html DailyO, 05-05-2018
2. Green Paper on Farmers, Farming & Rural Economy 2018 https://www.swarajindia.org/content/Kisan%20Green%20Paper%20Jan30%202018.pdf Swaraj India

(തുടരും..)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.