തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ-നീനുവിനോട് എസ് ഐ ചോദിച്ചു; എസ് ഐ ഷിബുവിനെതിരെ നേരത്തെയും പരാതി

  SHARE

  “കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്‍റെ കൂടെയേ ജീവിക്കൂവെന്നും, കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ എന്നോട് സ്റ്റേഷനിലിരിക്കാന്‍ പറഞ്ഞു.”
  കെവിന്റെ മരണത്തിനു കാരണക്കാരൻ ഗാന്ധി നഗർ എസ് ഐ ആണ് എന്ന സംശയത്തിന് ബലമേകുന്നതാണ് നീനുവിന്റെ വാക്കുകൾ. കെവിന്റെ പിതാവും നാട്ടുകാരും ചെന്ന് പരാതി പറഞ്ഞിട്ടും കേസ് എടുത്തില്ല. നീനു ചെന്നപ്പോൾ, “തീരുമാനത്തിൽ മാറ്റമില്ല ” എന്ന് ചോദിച്ചു. സസ്പെൻഷനിലായ എസ് ഐ ഷിബുവിനെതിരായി കടുത്ത ആരോപണങ്ങൾ ആണുയരുന്നത്.
  മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ കെവിന്‍റെ വീട്ടുകാര്‍ക്കൊപ്പം പോവാനാണ് ഇഷ്ടമെന്ന് നീനു പറഞ്ഞു. അതിന് മജിസ്ട്രേറ്റ് അനുവാദം നല്‍കി. കേസ് കുറച്ചു ഗുരുതരമാണെന്നും കെവിനെ പെട്ടെന്ന് കണ്ടുപിടിക്കണമെന്നും മജിസ്ട്രേറ്റ് പോലീസിനോട് പറഞ്ഞിരുന്നുവെന്നും നീനു പറയുന്നുണ്ട്. ഇതൊന്നും ഗൗരവത്തിലെടുക്കാൻ തയാറായില്ല എന്നതല്ല എസ് ഐയുടെ കുറ്റം. മറിച്ചു, നീനുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നതാണ്. പ്രതിഭാഗത്തിനുവേണ്ടി നിന്ന് എന്നർത്ഥം. ഇതിനു പിന്നിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷക സംഘം പരിശോധിക്കുന്നുണ്ട്.
  ഒരു കറ്റകൃത്യത്തെ കുറിച്ച് അറിവ് കിട്ടിയിട്ടു കൃത്യസമയത്തു എഫ് ഐ ആർ ഇട്ടില്ല. ആൻഡസഹനത്തിനു പോയില്ല. ഗൗരവം മേലധികാരികളെ അറിയിക്കുകയോ കെവിനേ തട്ടിക്കൊണ്ടുപോകുന്നവരെ കുറിച്ച് ഇതര പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകുകയോ ചെയ്തില്ല. പകരം, മുഖ്യമന്ത്രി വരുന്നത് കൊണ്ട് പറ്റില്ല എന്ന തെറ്റായ വിവരം നീനുവിനോട് പറയുകയാണ് ചെയ്തത്.

  കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന, ഭാര്യ നീനുവിന്റെയും മറ്റു ബന്ധുക്കളുടെയും പരാതി അവഗണിച്ച എസ്ഐ എം.എസ്. ഷിബു മുന്‍പും ആരോപണ വിധേയനാണു . മോഷണക്കേസില്‍ ആരോപണ വിധേയനായ ആളെ വഴിവിട്ടു സഹായിച്ചു എന്ന് ഇയാള്‍ക്കെതിരെ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലാണ് റിപ്പോര്‍ട്ടുള്ളത്.

  പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജോലിയിലുണ്ടായിരുന്ന എസ്പിയുടെ സഹോദരന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണം പോയത് അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ്. ഇതു സംബന്ധിച്ച് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമായും എസ്ഐ ഷിബുവുമായും അടുപ്പമുള്ളയാളാണ് മോട്ടോർ സൈക്കിൾ വാങ്ങിയത്. എന്‍ജിന്‍ നമ്പർ മാറ്റിയ നിലയിലായിരുന്നു. ഒരു വര്‍ക്‌ഷോപ്പില്‍നിന്ന് ബൈക്ക് വാങ്ങിയെന്നാണ് എസ്ഐ ഷിബുവിന്റെ അടുപ്പക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഗാന്ധിനഗര്‍ എസ്ഐ ഷിബു ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്.

  കേസിന്റെ കാര്യത്തില്‍ നിയമപരമായി ഇടപെടുന്നതില്‍ എസ്ഐ വീഴ്ച വരുത്തി എന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കായി വാഹന ഭാഗങ്ങള്‍ അയച്ചിരിക്കുകയാണ്‌.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.