ചെങ്ങന്നൂരിൽ ആർഎസ്എസ്കാരൻ കോൺഗ്രസ് ഭാരവാഹി; പിന്നിൽ ചെന്നിത്തലയെന്ന് ആരോപണം

  SHARE

  ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയിൽ കോൺഗ്രസിന്റെ ബ്ലോക്ക് സെക്രട്ടറി ആയി നിയമിക്കപെട്ടത് സജീവ ആർഎസ്എസ് പ്രവർത്തകൻ. ആലാ പഞ്ചായത്തിലെ നെടുവരംകോട് നടയുടെ വടക്കേതില്‍ വീട്ടില്‍ എന്‍ സി രഞ്ജിത്തിനെയാണ് കോൺഗ്രസിന്റെ ചെങ്ങന്നൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി നിയോഗിച്ച് ഖദര്‍ അണിയിച്ചത്. ചെങ്ങന്നൂരിലെ ബിജെപി വോട്ടുകൾ മറിക്കാനായി ചെന്നിത്തലയുടെ പദ്ധതിയാണിതെന്നാണ് ആരോപണം.

  ചെങ്ങന്നൂർ മണ്ഡലത്തിൽ വളരെയധികം മുതിർന്ന കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉണ്ടായിട്ടു പോലും ആർഎസ്എസ്സുകാരനായ രഞ്ജിത്തിനെ കോൺഗ്രസിന്റെ ബ്ലോക്ക് ജനറൽ സെക്രട്ടറി സ്‌ഥാനം നൽകിയത് ഒരു പറ്റം പ്രവർത്തകരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തെ നേതാവ് രമേശ് ചെന്നിത്തലയാണ് ഇതിന് പിന്നിലെന്നാണ് എ-ഗ്രുപ്പുകാരുടെ ആരോപണം. പകൽ കോൺഗ്രസ്സും രാത്രി ആർഎസ്എസ്സുമായിട്ടുള്ളവർ പാർട്ടിയിലുണ്ടെന്ന മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ പ്രസ്താവനയിലേക്കാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.

  ആലാ പഞ്ചായത്തിലെ പ്രധാന ആർഎസ്എസ് പ്രവർത്തകരിലൊരാൾ ആണ് രഞ്ജിത്ത്. വർഷങ്ങളായി ചെങ്ങന്നൂർ പ്രദേശങ്ങളിൽ ആർഎസ്എസ് യൂണിഫോം ഒകെ അണിഞ്ഞു പദയാത്രകളിൽ സജീവമായി പങ്കെടുത്തിരുന്നു ഇയാൾ. ആലായിലെ നെടുവരംകോട് മഹാദേവ ക്ഷേത്രം ജനകീയ കമ്മിറ്റിയിൽനിന്നും ആർഎസ്എസ്സിന്റെ ക്ഷേത്ര സമിതിക്കു കൈമാറുന്നതിൽ ഒകെ പ്രധാന പങ്ക് രഞ്ജിത്തിനായിരുന്നു. ചെങ്ങന്നൂരിലെ ബിജെപി കോൺഗ്രസ് ബന്ധത്തിന്റെ പാലമായി നിൽക്കുന്നതും രഞ്ജിത്ത് ആയിരുന്നു. രഞ്ജിത്തിന്റെ കുടുംബാംഗങ്ങളും വര്‍ഷങ്ങളായി ആര്‍എസ്എസുകാരാണ്. അച്ഛന്‍ രാമചന്ദ്രന്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ഭാരവാഹിയുമാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.