കർണ്ണാടക തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകൾ വിനോദം മാത്രം; പ്രവർത്തകരോട് വിശ്രമിക്കാൻ സിദ്ധരാമയ്യ

  SHARE

  എക്സിറ്റ് പോൾ ഫലങ്ങൾ തമാശയായി മാത്രം കരുതിയാൽ മതിയെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണ്ണാടകയിൽ തുക്ക് മന്ത്രിസഭ വരുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് സിദ്ധരാമയ്യുടെ പ്രതികരണം. കർണ്ണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്നും സിദ്ധരാമയ്യ ട്വിറ്ററിൽ വ്യക്തമാക്കി.

  എക്സിറ്റ് പോൾ ഫലങ്ങൾ രണ്ടുദിവസത്തേക്കുള്ള വിനോദമാർഗ്ഗം മാത്രമാണ്. പുഴ കടക്കുന്നവനോട് പുഴയുടെ ശരാശരി ആഴം പറഞ്ഞുകൊടുക്കുംപോലെയാണ് എക്സിറ്റ് പോൾ ഫലങ്ങളെന്നും അദ്ദേഹം പരിഹസിച്ചു.

  കർണ്ണാടകത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കു മന്ത്രിസഭയായിരിക്കും നിലവിൽ വരികയെന്നും തെരഞ്ഞെടുപ്പിന് പിന്നെലെയെത്തിയ എക്സിറ്റ് പോൾ ഫളങ്ങളിൽ മിക്കതും വ്യക്തമാക്കുന്നു. ജനതാദൾ (എസ്) ആര് മന്ത്രി സഭ ഉണ്ടാക്കണമെന്ന് തീരുമാനിക്കുമെന്നുമാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളിലും പറയുന്നത്.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.