“മോദി പ്രസംഗിക്കുമ്പോൾ ചിരിക്കാതെ കൂടെ നിൽക്കുന്ന പ്രൊട്ടക്ഷൻ ഓഫീസറെ സമ്മതിക്കണം”: എഴുത്തുകാരൻ ബെന്യാമിൻ

  SHARE

  കൊച്ചി: ചരിത്രപരമായ വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും തുടരെ പ്രചരിപ്പിക്കുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെ തമാശയിലൂടെ പരാമർശിച്ചു എഴുത്തുകാരൻ ബെന്യാമിൻ ബെന്നി ഫേസ്ബുക്കിൽ. നരേന്ദ്ര മോദി സംസാരിക്കുമ്പോൾ നിരന്തരമായി അദ്ദേഹത്തിന്റെ കൂടെ നിൽക്കേണ്ടി വരുന്ന പ്രൊട്ടക്ഷൻ ഓഫീസറുടെ അവസ്ഥയെ ചൊല്ലിയാണ് തമാശ.

  ”മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്‌ക്കുന്ന ആ പ്രൊട്ടക്‌ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നു..?!” എന്ന് ബെന്യാമിന്‍ തന്റെ ഫേസ്ബുക് പോസ്‌റ്റില്‍ കുറിച്ചു. പോസ്റ്റിന് അനേകം ലൈക്കുകളും ഷേറുകളും ലഭിച്ചിട്ടുണ്ട്.

  മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്‌ക്കുന്ന ആ പ്രൊട്ടക്‌ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നു..?!

  Posted by Benyamin Benny on Friday, 11 May 2018

   

  വളരെ രസകരമായ പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്..

  “പാവം..
  അയാൾക്ക് ശീലം ആയിക്കാണും….
  ഇനി അഥവാ ചിരിച്ചാൽ അപ്പൊ തന്നെ പാകിസ്താനിലേക്കുള്ള ടിക്കറ്റ് കൊടുക്കില്ലേ.. അതോൻണ്ടൊക്കെ ആകും.. പാവം..”

  “ഭാഷ വശമില്ലാത്തവരെ മാത്രമേ ഇങ്ങനെ തൊട്ടുപിറകെ മോദിജി നിർത്താറുള്ളു”

  “സര്‍ കൃസ്ത്യാനി ആയത് കൊണ്ട് പാക്കിസ്ഥാനില്‍ പോകാന്‍ പറ്റില്ല. റോം നോക്കിക്കോ..”

  “അവർ കഠിനമായ പരിശീലനം കിട്ടിയവരല്ലേ പെട്ടെന്നുണ്ടാകുന്ന ഏത് അക്രമനത്തെയും ചെറുത്ത് നിൽക്കാനുള്ള മാനസിക ശേഷി അവർക്കുണ്ട്”

  “ചരിത്രത്തെ വളച്ചൊടിക്കുമ്പോഴുള്ള നൊമ്പരമായിരിക്കും ആ മനസ്സുനിറയെ പക്ഷെ,പകൽ മോദിയുടെ ഹിന്ദി പ്രസംഗവും രാത്രി ചാനൽ ചർച്ചയിലൂടെ ശോഭാ “ജി”യിൽനിന്നും അതിന്റ്‌ മലയാളപരിഭാഷയും കേൾക്കേണ്ടിവരുന്ന പാവം മലയാളിയുടെ മാനസികാവസ്ഥയെകുറിച്ചു താങ്കൾ എന്തു പറയുന്നു?”

  “ശോഭ സുരേന്ദ്രനെ പോലെ ഉള്ള ആരോ ആണ്….. ഹിന്ദി അത്ര പിടി കാണില്ല…!”

  “ബെന്നിക്ക്‌ ഉറക്കമില്ലാത്ത രാത്രികൾ ഇന്നു മുതൽ..സംഘികൾ സമ്മാനിക്കും.”

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.