ബിജെപി നേതാവിന്റെ മകൻ ഉപദ്രവിക്കുന്നു, വിദ്യാർത്ഥിനി പഠനം നിർത്തുന്നു

  SHARE

  ഉത്തർപ്രദേശ്: ബിജെപി നേതാവായ സഞ്ജയ് ഖൊഖറിന്റെ മകന്റെ ഉപദ്രവത്തെ തുടർന്ന് ബാഗ്പാട് ജില്ലയിൽ താമസിക്കുന്ന പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനി പഠിപ്പു നിർത്തുന്നു.

  നേതാവിന്റെ മകൻ എല്ലാ ദിവസവും തന്റെ വീട്ടിൽ വന്ന്‌ പ്രേമലേഖനങ്ങൾ ഇടുമെന്നും അത് അവളുടെ വീട്ടുകാരെ വരെ ഭയപ്പെടുത്തുകയാണെന്നും വിദ്യാർഥിനി പറഞ്ഞു. നിരന്തരമുണ്ടാകുന്ന ശല്യത്തെ തുടർന്ന് ബാഗ്പാട് ജില്ല വിട്ടുപോകാൻ വരെ ആലോചിച്ചുകൊണ്ടിരിക്കുകയാണ് പെൺകുട്ടിയും കുടുംബവും.

  പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല എന്നാണ് വിദ്യാർത്ഥിനി പറയുന്നത്. എന്നാൽ പോലീസ് പരാതി സ്വീകരിച്ചുവെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ചപ്രഔളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ വിജയ് സിംഗ് പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.