Home Uncategorized താജ്മഹൽ സംരക്ഷണത്തിൽ വീഴ്ച, രൂക്ഷവിമർശനവുമായി സുപ്രീം കോടതി

താജ്മഹൽ സംരക്ഷണത്തിൽ വീഴ്ച, രൂക്ഷവിമർശനവുമായി സുപ്രീം കോടതി

SHARE

ഇന്ത്യയിലെ പ്രധാന ചരിത്ര സ്മാരകമായ താജ് മഹൽ സംരക്ഷിക്കുന്നതിലും നിലനിർത്തുന്നതിലും പിആഴവു വരുത്തിയതിനു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) സുപ്രീം കോടതിയിൽനിന്നും രൂക്ഷ വിമർശനം. താജ്മഹലിന്റെ മുകൾപ്രതലത്തിന്റെ വെളുത്ത നിറം മാറി മഞ്ഞ നിറം ആവുകയും, കീടങ്ങളും ഫംഗസും കാരണം കേടുപാടുകൾ സംഭവിച്ചിട്ടും പരിഹാര നിലപാടുകളൊന്നും എടുക്കാത്തതിനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു സുപ്രീം കോടതിയുടെ ശകാരം ലഭിച്ചത്.

സ്മാരകം ശുശ്രുഷിക്കുന്ന പ്രവർത്തികൾ പുരാവസ്തു വകുപ്പ് മികവോടെ ചെയ്തിരുന്നെങ്കിൽ താജ്മഹലിന്റെ അവസ്ഥ ഇത്രയും മോശമാവില്ലായിരുന്നു. അവരുടെ ജോലി നിർവഹിക്കാത്തതിന്റെ കാരണം ചോദിക്കുമ്പോൾ പുരാവസ്തു അധികൃതർ നൽകുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. താജ്മഹലിന്റെ സംരക്ഷണത്തിന് തുടർന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആവശ്യമുണ്ടോ എന്ന് വീണ്ടും വിലയിരുത്തേണ്ടതുണ്ടെന്നു സുപ്രീം കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.