കർണാടകയിൽ തിരഞ്ഞെടുപ്പിന് പങ്കെടുക്കുന്ന 82 സ്ഥാനാർഥികളിൽ 75 പേരും കോടീശ്വരന്മാർ. അതിൽ പതിമൂന്നുപേർക്കു നൂറുകോടിക്ക് മേളിലാണ് ആസ്തി. ആഗെ ഏഴുപേർക്കാണ് ഒരുകോടിയിൽ താഴെ സ്വത്തുള്ളത്. ബിജെപി, കോൺഗ്രസ്സ്, ജെഡിഎസ് എന്നീ പാർട്ടികളിൽനിന്നുമാണ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
കർണാടകയിൽ റിയൽ എസ്റ്റേറ്റ് ലോബികൾക്കു തിരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ളത് ഒരു പുതിയ അറിവല്ല. പല പാർട്ടികൾക്കായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കു ഈ ലോബിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. സാമ്പത്തികമായി ശക്തരായവരെ പാർട്ടികൾ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നു എന്ന പരാമർശം ശക്തമാണ്.
കോൺഗ്രസ്സിൽനിന്നും ഗോവിന്ദരാജ്നഗറിലെ എംഎൽഎ സ്ഥാനത്തിനായി പങ്കെടുക്കുന്ന പ്രിയ കൃഷ്ണനാണ് ഏറ്റവും ആസ്തിയുള്ളത്. 1020 കോടി രൂപയുടെ സ്വത്തുക്കളാണ് അയാൾക്കുള്ളത്. മൂന്നാമത്തെ പ്രാവശ്യമാണ് അയാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അയാളുടെ അച്ഛനായ കൃഷ്ണപ്പയും തിരഞ്ഞെടുപ്പിന് വിജയനഗറിൽ മത്സരിക്കുന്നുണ്ട്. 235 കോടിയുടെ ആസ്തിയാണ് കൃഷ്ണപ്പയ്ക്കുള്ളത്. പഴയ ഹോംമിനിസ്റ്ററായ രാമലിംഗ റെഡ്ഢിയുടെ മകളായ സൗമ്യ റെഡിയാണ് കോൺഗ്രസ്സിൽനിന്നുമുള്ള ഏറ്റവും പാവപ്പെട്ട സ്ഥാനാർഥി. അവരുടെ ആസ്തി 56 ലക്ഷം രൂപയാണ്, എന്നാൽ അവരുടെ അച്ഛന്റേതു 66 കൊടിയും.
ജെഡിഎസ് പാർട്ടിയിലാണ് രണ്ടാമത് ഏറ്റവും കൂടുതൽ പണക്കാരുള്ളത്(നൂറുകോടിക്ക് മുകളിൽ ആസ്തിയുള്ളവർ). ബസവൻഗുഡി മണ്ഡലത്തിനായി മത്സരിക്കുന്ന കെ. ബാഗേ ഗൗഡയാണ് ഏറ്റവും പണക്കാരൻ. 320 കോടി രൂപയുടെ ആസ്തിയാണിയാൾക്കുള്ളത്. സ്ഥാനാർഥികളിൽ ഏറ്റവും പാവപ്പെട്ടയാളും ജെഡിഎസ്സിൽനിന്നുമാണ്. ഷെയ്ഖ് മസ്താൻ എന്ന സ്ഥാനാർത്ഥിക്കുള്ളത് 11 ലക്ഷം രൂപയുടെ ആസ്തിയാണ്.
ബിജെപിയിലെ ഏറ്റവും പണക്കാരായ സ്ഥാനാർത്ഥികൾ കെആർ പുരത്തിൽനിന്നുമുള്ള നന്ദിഷ് റെഡ്ഢിയും ചിക്പെട്ടിൽനിന്നുമുള്ള ഉദയ് ബി ഗരുഡാചാരുമാണ്. 303 കോടി രൂപയുടെയും 190 കോടി രൂപയുടെയും ആസ്തിയാണിവർക്കുള്ളത്.