കൂലി കുറവ്: ഇന്ത്യയിലെ നാട്ടിൻപുറങ്ങൾ വലയും

  SHARE

  ഇന്ത്യയിലെ നാട്ടിൻപുറങ്ങളിലെ സമ്പദ്‌ഘടന പ്രതിസന്ധിയിലേക്ക് കുതിക്കുകയാണ്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം അനുസരിച്ചു, നാട്ടിൻപുറങ്ങളിലെ വേതനം(പ്രധാനമായും കൃഷിമേഖലയിൽ) 2014നു ശേഷം വേഗതയോടെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

  നാട്ടിൻപുറങ്ങളിലെ വേതനത്തിന്റെ സ്ഥിതിഭേദങ്ങൾക്ക് വിലക്കയറ്റത്തിലും രാജ്യത്തിന്റെ സാമ്പത്യ പുരോഗതിയിലും മാറ്റം കൊണ്ടുവരാൻ സാധിക്കും. സുജാത കുന്ദുവിന്റെ “റൂറൽ വേജ് ഡയനാമിൿസ് ഇൻ ഇന്ത്യ” എന്ന പേരിലുള്ള പഠനമാണ് നാട്ടിൻപുറങ്ങളിലെ വേതനത്തിന്റെ ദാരുണമായ അവസ്‌ഥ വെളിച്ചത്തിൽ കൊണ്ടുവന്നത്. പഠനം അനുസരിച്ചു 2008 തൊട്ടു 2013 വരെ കൃഷിപ്പണിക്കാരുടെ വേതനം 38 ശതമാനത്തോളം കൂടിയിരുന്നു. എന്നാൽ 2014നു ബിജെപി സർക്കാർ ഭരണത്തിന് വന്ന ശേഷം ഇതുരൂക്ഷമായി കുറഞ്ഞുതുടങ്ങുകയും, ഇന്ന് അത് പൂജ്യത്തിനടുത്തെത്തിയിരിക്കുകയാണ്. കൽപ്പണിക്കാരുടെ അവസ്‌ഥയും ഇതുപോലെ ദാരുണമാണ്.

  “വ്യാപകമായി വിലക്കേയറ്റം കാരണം, വേതനവളർച്ച പൂജ്യത്തിലും താഴെ കടന്നു ഇടിഞ്ഞികൊണ്ടിരിക്കുകയാണ്” എന്നായിരുന്നു പഠനത്തിന്റെ സാരാംശം. ആഗോളതലത്തിലുള്ള സാമ്പത്തിക സ്ഥിതി മോശമായതും ഇതിനുകാരണമാകുന്നു. ഷിംലയിലെ തൊഴിലാളി ബ്യൂറോ പ്രസിദ്ധികരിച്ച ‘നാട്ടിൻപുറങ്ങളിലെ വേതനങ്ങൾ’ എന്ന റിപ്പോർട്ടിൽ കൊടുത്തിരുന്ന കണക്കുകളനുസരിച്ചാണ് റിസേർവ് ബാങ്ക് പഠനം നടത്തിയത്.

  മഹാത്മാ ഗാന്ധി ദേശീയ തൊഴിൽവർധന പദ്ധതി 2008 തൊട്ടു 2012 വരെ നാട്ടിൻപ്പുറങ്ങളിലെ വേതനമുയർത്താൻ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ 2013 തൊട്ടു മോശമായ രീതിയിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഒരു കൊല്ലത്തിൽ നൂറുദിവസമെങ്കിലും നാട്ടിൻപുറങ്ങളിൽ ജോലി ഉറപ്പുവരുത്തുന്ന ഈ പദ്ധതി ഇപ്പോൾ കൊല്ലത്തിൽ 40 തൊട്ടു 50 ദിവസങ്ങളിൽമാത്രമേ ജോലിയവസരം ഉറപ്പുവരുത്തുന്നുള്ളു. 2013ൽ ഒരു ശരാശരി വ്യക്തിക്ക് ഒരു കൊല്ലത്തിൽ ആകെ 46 ദിവസങ്ങളിലാണ് പണി ലഭിക്കുന്നത്, എന്നാൽ 2014ൽ അത് 37.7 ദിവസങ്ങളിലേക്ക് കുറയുകയും ചെയ്തു. 2016 ആയപ്പോൾ ഈ പദ്ധതിയനുസരിച്ചു ഒരു തൊഴിലാളിക്ക് ഒരു കൊല്ലത്തിൽ ആകെ 15 ദിവസമാണ് ജോലി ലഭിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.