ശരീരവണ്ണത്തെ പരിഹസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരസ്യം

  SHARE

  ശരീരവണ്ണം കൂടിയവരെ പരിഹസിച്ച് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പരസ്യം. മാംത്സ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന തടിച്ച ശരീരമാണോ അതോ പച്ചക്കറി കഴിച്ചാൽ ലഭിക്കുന്ന മെലിഞ്ഞ ശരീരമാണോ നിങ്ങൾക്ക് ആവശ്യം എന്നാണ് പരസ്യത്തിലെ ചോദ്യം. ‘നല്ല ആഹാരം കഴിക്കാനും ആരോഗ്യവാന്മാരായി ഇരിക്കാനും’ ആഹ്വാനം ചെയ്താണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

  കേന്ദ്രസർക്കാരിന്റെ സർവർണ്ണ ബ്രാഹ്മണിക്കൽ ചിന്താഗതിയാണ് പരസ്യത്തിന് പിന്നിലെന്നാണ് സമൂഹമാധ്യമമായ ട്വിറ്ററിൽനിന്നും ഉയരുന്ന വിമർശനം. മാംസാഹാരത്തെ ഒഴിവാക്കിയ നടപടി സമൂഹമാധ്യമങ്ങൾ ചോദ്യം ചെയ്തതിനെത്തുടർന്ന് ഒഴിവാക്കി. വിമർശനങ്ങൾക്ക് മറുപടിപറയാൻ സർക്കാർ തയ്യാറായിട്ടുമില്ല.

  ശാസ്ത്രീയമല്ലാത്ത പരസ്യമാണ് കേന്ദ്രസർക്കാർ നിരുത്തരവാദിത്വപരമായി പ്രചരിപ്പിക്കുന്നത്. പച്ചക്കറി കഴിച്ചാൽ മെലിഞ്ഞ ശരീരം ലഭിക്കുമെന്നും എന്നാൽ മാംത്സ ഭക്ഷണം കഴിച്ചാൽ തടിക്കുമെന്നുമാണ് സർക്കാർ പരസ്യത്തിന്റെ ന്യായം.

  ആരോഗ്യമുള്ളവർ പച്ചക്കറി ആഹാരം കഴിക്കുന്നവർ മാത്രമാണോയെന്നും ചോദ്യം ഉയർന്നിട്ടുണ്ട്. വെജിറ്റേറിയനിസത്തെ പ്രോത്സാഹിപ്പിക്കാനോ ഗോവധ നിരോധനത്തിന്റെ ആശയത്തെ ഒളിച്ചുകടത്താനോ സർക്കാർ ശ്രമിക്കുകയാണെന്നും ഒരുവിഭാഗം ആരോപിക്കുന്നു.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.