Home Newspool മോദിക്കെതിരെ പ്രതിഷേധം ലണ്ടനിൽ; അവഗണിച്ചു ദേശീയമാധ്യമങ്ങൾ

മോദിക്കെതിരെ പ്രതിഷേധം ലണ്ടനിൽ; അവഗണിച്ചു ദേശീയമാധ്യമങ്ങൾ

SHARE

നരേന്ദ്രമോദിയുടെ ബ്രിട്ടീഷ് സന്ദർശനം പ്രതിഷേധങ്ങളുടെ നടുവിൽ. ബ്രിട്ടനിലെ പ്രധാന മന്ത്രിയായ തെരേസ മേയ്യിനെ കാണാനായി നരേന്ദ്ര മോദി ബുധനാഴ്ച ലണ്ടനിൽ വന്നിറങ്ങിയ വേളയിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 100ൽ പരം ഇന്ത്യൻ വംശജർ പ്രതിഷേധവുമായി അണിനിരന്നത്. ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന ആക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണു നരേന്ദ്ര മോദിയുടെ നയങ്ങളെ ചോദ്യം ചെയ്തു ജനം പ്രതിഷേധക്കടലായത്.

“മോഡി ഗോ ഹോം”, “മോഡി ഈസ് എ ടെററിസ്റ്റ്” തുടങ്ങിയ പ്ലക്കാർഡുകളുമായാണ് ജനങ്ങൾ മോദിയെ സ്വാഗതം ചെയ്യാനായി ഡൗണിങ് സ്ട്രീറ്റിൽ ഒത്തുചേർന്നത്. കത്വവ, ഉനാഓ ബലാത്സംഗ കേസുകളിൽ മോദിയുടെ നിശബ്ദതയാണ് അവരെ ചൊടിപ്പിച്ചത്.

സ്ത്രീകളുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇരയുടെ കുടുംബങ്ങളുടെ അവസ്ഥയെ പറ്റി ആലോചിച്ചു പശ്ചാത്തപിക്കാനേ സാധിക്കുന്നൊള്ളു. അധികാരത്തിലെത്തിയിട്ടു നാല് കൊല്ലമായിട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി ഒരു നയം പോലും മോദി സർക്കാർ സ്വീകരിച്ചിട്ടില്ല എന്ന് ഇന്ത്യൻ വംശജനും അഭിഭാഷകനുമായ നാവിന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യയിൽ ബലാത്സംഗത്തിന് ഇരയാകുന്നവരിൽ 40 ശതമാനവും കുട്ടികളാണ്. ഇത്തരത്തിലുള്ള 40000 ൽ പരം കേസുകളാണ് 2016ൽ രേഖപ്പെടുത്തിയത്. 2012ഇനെ അപേക്ഷിച്ചു ഇത് 60% കൂടുതലാണ്. 2002ൽ നടന്ന ഗുജറാത്ത് സംഘർഷത്തിൽ മോദിയുടെ പങ്കിനെ ചൊല്ലി ബ്രിട്ടനിൽ നിന്നും മോദിയെ ബാൻ ചെയ്തിരുന്നു. 2012 ൽ ആണ് ബ്രിട്ടൺ സന്ദർശിക്കാനുള്ള അനുവാദം പിന്നെയും മോദിക്ക് ലഭിച്ചത്. അതിനുശേഷമുള്ള രണ്ടാമത്തെ ബ്രിട്ടൺ യാത്രയിലാണ് മോദിയെ പ്രതിഷേധക്കാർ സ്വീകരിച്ചത്.

ചിത്രങ്ങൾ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.