കഠ്വ സംഭവത്തിൽ വിമർശനവുമായി രാഷ്ട്രപതി

  SHARE

  കഠ്വ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഷ്ട്രപതി. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷം പിന്നിട്ടിട്ടും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നത് അപമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കത്രയിലെ ശ്രീ മാതാ വൈഷ്ണോദേവി സർവ്വകലാശാലയിൽ നടന്ന ബിരുദ ദാന ചടങ്ങിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

  ഇത്രകാലം പിന്നിട്ടിട്ടും എത്തരത്തിലുള്ള സമൂഹത്തെയാണ് നാം വളർത്തിയെടുക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീക്കോ പെൺകുട്ടിക്കോ ഇത്തരത്തിലൊരു അനുഭവം ഉണ്ടാകില്ലെന്ന് നാം ഉറപ്പുവരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.