Home Uncategorized സെൽഫി പ്രണയം കുരുക്കാകും; അപകട സെൽഫിക്കു വിലക്ക്

സെൽഫി പ്രണയം കുരുക്കാകും; അപകട സെൽഫിക്കു വിലക്ക്

SHARE

സെൽഫി ഭ്രമക്കാർക്കു അസുഖ വാർത്ത. സഞ്ചാരികളുടെ സെൽഫി ഭ്രമം പതിവായി അപകടത്തിനിടയാക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി. സെൽഫി അപകടങ്ങൾ വർധിക്കുന്നതു കണക്കിലെടുത്താണു നടപടി.


പ്രമുഖ വിനോദസഞ്ചാര മേഖലകളിൽ, സെൽഫി അപകട സാധ്യത കൂടുതലുള്ള മേഖലകൾ കണ്ടെത്തി മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ മേഖലകൾക്കും നിർദേശം നൽകിയതായി ആഭ്യന്തര സഹമന്ത്രി ഹാൻസ്‍രാജ് ഗംഗാറാം ആഹിർ ലോക്സഭയിലാണ് അറിയിച്ചത്.
‘നോ സെൽഫി സോൺ’ ഉൾപ്പെടെ തീരുമാനിച്ച് സൈൻബോർഡുകളും ആവശ്യമെങ്കിൽ ബാരിക്കേഡുകളും സ്ഥാപിക്കണം. അപകട സാധ്യതാ മുന്നറിയിപ്പിനു പുറമെ, ആവശ്യമായ സ്ഥലങ്ങളിൽ വൊളന്റിയർമാരെയോ ടൂറിസ്റ്റ് പൊലീസിനെയോ നിയോഗിക്കണം. സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവൽക്കരണം നൽകണമെന്നും മാർഗനിർദേശങ്ങളിലുണ്ട്.


സെൽഫി ഏടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ട അനേകം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാൻ ശ്രമിച്ച് അബദ്ധത്തിൽ തൂങ്ങിമരിച്ചതായും തലയിൽ വെടിവെച്ചതായും ആത്മഹത്യാ മുനമ്പിന്റെ അറ്റത്തു നിന്നുകൊണ്ടുള്ള സെൽഫി എടുക്കാനുള്ള ശ്രമം ഒരു ദമ്പതികളുടെ മരണത്തിൽ കലാശിച്ചതായും ഉള്ള വാർത്തകൾ ഇയ്യിടെയാണ് വന്നത്.
അപൂർവ്വമായെങ്കിലും സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്. സെൽഫിക്ക് അടിമപ്പെട്ട ഒരു പതിനഞ്ചു വയസ്സുകാരൻ ദിവസവും 10 മണിക്കൂറിനടുത്ത് സെൽഫികൾ എടുക്കാൻ ചിലവഴിക്കുകയും സംതൃപ്തമായ സെൽഫി കിട്ടാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമിതമായ സെൽഫി ഭ്രമം ഒരു തരം മാനസിക രോഗമായി കണക്കാക്കപ്പെടുന്നു. നാർസിസം എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ ഒരു മുഖമായി സെൽഫി ഭ്രമത്തെ മനോരോഗ വിദഗ്ദ്ധർ കാണുന്നു. ഈ ഭ്രമം കൂടുതൽ കാണപ്പെടുന്നത് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്ന രോഗാവസ്ഥറയിലുള്ളവർക്കാണ്.


റെയില്‍വേ ട്രാക്കുകളില്‍ നിന്നുള്ള സെല്‍ഫി എടുക്കല്‍ ഭ്രമം അപകടത്തിലെത്തുന്നത് റെയില്‍വേ സ്റ്റേഷനുകളില്‍ ”സെല്‍ഫി പോയിന്റുകള്‍” സ്ഥാപിക്കുകയാണ് . ഇന്ത്യന്‍ റെയില്‍വേ, ”റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും സെല്‍ഫിയെടുക്കുന്നത് ആളുകളുടെ ഒരു ശീലമാണ്. റെയില്‍വേ ട്രാക്കുകളില്‍ യുവാക്കള്‍ സെല്‍ഫിയെടുക്കുന്നത് പതിവാണ്. അപകടകരമായ രീതിയായി മാറിയിരിക്കുകയാണ് ഈ ശീലം. അതുകൊണ്ട് റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ആദ്യം നിലവില്‍ 70 റെയില്‍വേ സ്റ്റേഷനുകളിലാണ് സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുന്നത്. പിന്നീട് ഇത് എ1, എ ക്ലാസ്സ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും ” – റെയില്‍വേ ബോര്‍ഡിലെ സീനിയര്‍ പറഞ്ഞു.
ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നിലവിൽ സെൽഫി നിയന്ത്രണം ഉണ്ട്. 46പൈതൃക മ്യൂസിയങ്ങളില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ താജ്മഹലും ഉണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, ഡല്‍ഹിയിലെ യുദ്ധ സ്മാരകം, കൊണാര്‍ക്കിലെ പുരാവസ്തു മ്യൂസിയം, ഹംപി തുടങ്ങിയ 46 സ്ഥലങ്ങളിലാണ് സുരക്ഷയും, സംരക്ഷണവും മുന്‍നിര്‍ത്തിയാണ് സെൽഫി നിയന്ത്രണം.
മുംബൈയിലെ പതിനഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയമം കര്‍ശനമായി നടപ്പിലാക്കുന്നു. . അപകടകരമായ 15 സ്ഥലങ്ങളില്‍ ‘നോ സെല്‍ഫി സോണ്‍’ എന്നു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് സെല്‍ഫിയെടുക്കുന്നത് പിടിക്കപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയത്.
മൈസൂരു ചാമുണ്ഡി ഹിൽസിൽ സെൽഫി വിലക്കിയിട്ടുണ്ട്. കേരളത്തിലും കൂടുതൽ കേന്ദ്രങ്ങളിൽ വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.